![പൊള്ളുന്ന ചൂട് തുടരും; തിങ്കളാഴ്ച നാലു ഡിഗ്രി വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ് പൊള്ളുന്ന ചൂട് തുടരും; തിങ്കളാഴ്ച നാലു ഡിഗ്രി വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്](https://i0.wp.com/thirdeyenewslive.com/storage/2019/04/IMG_20190407_222653.jpg?fit=643%2C536&ssl=1)
പൊള്ളുന്ന ചൂട് തുടരും; തിങ്കളാഴ്ച നാലു ഡിഗ്രി വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്
സ്വന്തംലേഖകൻ
കോട്ടയം : തിരുവനന്തപുരം: കേരളത്തിൽ വരുംദിവസങ്ങളിലും ചൂട് കൂടുമെന്നു മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ ഉയർന്ന തിങ്കളാഴ്ച താപനില ശരാശരിയിൽനിന്നു മൂന്നു മുതൽ നാലു ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്നും രണ്ടു മുതൽ മൂന്നു ഡിഗ്രി വരെ ഉയർന്നേക്കും. സൂര്യാഘാതം ഒഴിവാക്കാൻ പൊതുജനങ്ങൾ രാവിലെ 11 മുതൽ ഉച്ചയ്ക്കു ശേഷം മൂന്നുമണി വരെ നേരിട്ടു സൂര്യപ്രകാശം എൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും പരമാവധി ശുദ്ധജലം കുടിക്കുക, മദ്യം, കാപ്പി, ചായ എന്നീ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക, അയഞ്ഞ, ലൈറ്റ് കളർ പരുത്തി വസ്ത്രങ്ങൾ ധരിക്കുക തുടങ്ങിയ നിർദേശങ്ങൾ പാലിക്കുകയും ചെയ്യണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.