
ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്നത് മുതല്‍ ഹൃദയാരോഗ്യത്തെ വരെ ചെറുക്കുന്നു; സൂര്യകാന്തി വിത്തുകള്‍ നല്‍കുന്ന ഗുണങ്ങള്‍ അറിയാതെ പോകരുത്…!
കോട്ടയം: നമ്മുടെ ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്നതുമുതല്‍ ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നത് വരെയുള്ള കാര്യങ്ങള്‍ സൂര്യകാന്തി വിത്തുകള്‍ക്ക് ചെയ്യാൻ സാധിക്കും.
ഇവയുടെ ഗുണങ്ങള്‍ അറിയേണ്ടത് അത്യാവശ്യമാണ്. പോഷകങ്ങളാല്‍ സമ്പന്നമായ ഈ വിത്തുകള്‍ നമ്മുടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. പ്രോട്ടീനും ഫൈബറും കൊണ്ട് സമ്പുഷ്ടമായ ഈ വിത്തുകള്‍ ശരീരഭാരം നിയന്ത്രിക്കുകയും പേശികളെ നിർമ്മിക്കുവാനും നന്നാക്കുവാനും സഹായിക്കുകയും ചെയ്യുന്നു.
നാരുകള്‍ കൊണ്ട് സമ്പന്നമായതിനാല്‍ ഇത് വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നുണ്ട്. ഒമേഗ സിക്സ് ഫാറ്റി ആസിഡുകള്‍ കൊഴുപ്പുകള്‍ മഗ്നീഷ്യം തുടങ്ങിയവ ഇതില്‍ അടങ്ങിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് ആരോഗ്യകരമായ ബിപിഎയും മൊത്തത്തിലുള്ള ഹൃദയ ആരോഗ്യത്തെയും പിന്തുണയ്ക്കുന്നുണ്ട് ആന്റിഓക്സിഡന്റുകള്‍ കൊണ്ട് സമ്പുഷ്ടമായ ഇത് ശരീരത്തിലെ സ്ട്രസ്സ് വീക്കം എന്നിവ നിയന്ത്രിക്കുവാനും കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുവാനും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുവാനും ഒക്കെ സഹായിക്കുന്നുണ്ട്. ദഹനത്തെയും ഇത് പിന്തുണയ്ക്കുന്നു.. ഉയർന്ന നാരുകള്‍ അടങ്ങിയ ഈ വിത്തുകള്‍ ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.. മലബന്ധം തടയുവാനും ഇത് സഹായിക്കുന്നു
ധാതുക്കളുടെ മികച്ച ഉറവിടമാണ് സൂര്യകാന്തി വിത്തുകള്‍. അതുകൊണ്ടുതന്നെ ഇത് നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇത് ഊർജ്ജനില വർദ്ധിപ്പിക്കുകയും നിയാസിൻ ഫോള്ളേറ്റ് വിറ്റാമിൻ ബി സിക്സ് തുടങ്ങിയ വിറ്റാമിനുകള്‍ ശരീരത്തിന് പ്രധാനം ചെയ്യുകയും ചെയ്യുന്നു. ഭക്ഷണത്തോടുള്ള ആസക്തി നിയന്ത്രിക്കുവാനും ശരീരഭാരം നിലനിർത്തുവാനും വളരെയധികം സഹായിക്കുന്നത് കൊണ്ട് തന്നെ ഡയറ്റുകളില്‍ ഒക്കെ ഇത് ഉപയോഗിക്കാം. ഒമേഗ പോലെയുള്ള പാർട്ടി ആസിഡുകള്‍ ഇതില്‍ ഉള്ളതുകൊണ്ട് തന്നെ ഇത് ശരീരത്തില്‍ പ്രധാനം ചെയ്യുന്നത് വലിയ ആരോഗ്യ ഗുണങ്ങള്‍ ആണ്. ഒമേഗ അടക്കമുള്ള വസ്തുക്കള്‍ ഇതില്‍ ഉള്ളതിനാല്‍ ഇത് ശരീരത്തെ കാല്‍സ്യ സമ്ബൂർണ്ണമാക്കി മാറ്റുകയും ചെയ്യുന്നുണ്ട്.