ഇത്രയേറെ ഗുണങ്ങളോ! സൂര്യകാന്തിയുടെ വിത്ത് ചില്ലറക്കാരനല്ല; ദൈനംദിനം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണമെന്ന് വിദഗ്ധര്‍

Spread the love

കോട്ടയം: സൂര്യകാന്തിയുടെ ഭംഗി അസ്വദിക്കുന്നവര്‍ക്ക് ആര്‍ക്കും സൂര്യകാന്തി വിത്തിന്റെ ഗുണങ്ങള്‍ അറിയില്ല. എന്നാല്‍ ഈ വിത്തിന് നിസാരമായി കാണേണ്ട.

video
play-sharp-fill

ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ സൂര്യകാന്തി വിത്ത് ദൈനംദിനം ഭക്ഷണക്രമത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തണമെന്ന് വിദഗ്ധര്‍ പറയുന്നത്. സൂര്യകാന്തി വിത്തുകളുടെ ആരോഗ്യഗുണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം….

ഒന്ന്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുടി വളര്‍ച്ചയ്ക്ക് ആവശ്യുമുള്ള സിങ്ക്, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും സിങ്ക് വളരെയധികം സഹായിക്കും.

രണ്ട്

സൂര്യകാന്തി വിത്തുകള്‍ വൈറ്റമിന്‍ ഇ കൊണ്ട് സമ്പുഷ്ടമാണ് അത് ഗര്‍ഭാവസ്ഥയില്‍ സഹായിക്കും.

മൂന്ന്

അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഉറവിടമാണ് സൂര്യകാന്തി വിത്തുകള്‍. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം, വീക്കം, അണുബാധ എന്നിവയ്ക്കെതിരെ പോരാടുന്നതിലും സെലിനിയം ഒരു പങ്ക് വഹിക്കുന്നു.

നാല്

വിറ്റാമിന്‍ ഇ, സിങ്ക്, സെലിനിയം എന്നിവയുടെ സാന്നിധ്യമാണ് സൂര്യകാന്തി വിത്തുകള്‍ക്ക് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നത്. വിറ്റാമിന്‍ ഇ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും നിരവധി പകര്‍ച്ചവ്യാധികളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

അഞ്ച്

കൊളസ്ട്രോള്‍ കുറയ്ക്കാനും തലച്ചോറിന്റെ പ്രവര്‍ത്തനം വര്‍ധിപ്പിക്കുന്നതിനും പേശികളുടെ വളര്‍ച്ചയ്ക്കും സഹായിക്കുന്ന വൈറ്റമിന്‍ ബി1, ബി 3, ബി 5, ബി 6 എന്നിവ അടങ്ങിയിരിക്കുന്നു. സൂര്യകാന്തി വിത്തുകളിലെ വിറ്റാമിന്‍ ബി 5 എച്ച്‌ഡിഎല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.