ഞായറാഴ്ച സർവീസ്  മുടക്കുന്നതായി പരാതി ;സ്വകാര്യ ബസുകള്‍ക്ക് പണി കിട്ടിയേക്കും

ഞായറാഴ്ച സർവീസ് മുടക്കുന്നതായി പരാതി ;സ്വകാര്യ ബസുകള്‍ക്ക് പണി കിട്ടിയേക്കും

 

സ്വന്തം ലേഖിക

കൊച്ചി:സ്വകാര്യ ബസുകൾ ഞായറാഴ്ച ദിവസങ്ങിൽ സര്‍വിസ് മുടക്കുന്നുവെന്ന വ്യാപക പരാതിയെ തുടർന്ന് എറണാകുളം ജില്ലയില്‍ നടത്തിയ വാഹന പരിശോധനയില്‍ 101 സ്വകാര്യ ബസുകള്‍ക്കെതിരെ പരിശോധന റിപ്പോര്‍ട്ട് തയാറാക്കി.

അവധി ദിവസങ്ങളില്‍ സ്വകാര്യബസുകള്‍ സര്‍വിസ് മുടക്കുന്നുവെന്ന് ജനപ്രതിനിധികള്‍ ജില്ല വികസന സമിതിയില്‍ ഉന്നയിച്ചിരുന്നു. ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ക്ക് ലഭിച്ച പരാതിയിലായിരുന്നു പരിശോധന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച എട്ട് സ്‌ക്വാഡുകള്‍ ജില്ലയില്‍ പരിശോധന നടത്തി. എറണാകുളം എന്‍ഫോഴ്‌സ്‌മെന്‍റ് വിഭാഗത്തില്‍നിന്ന് ആറ് സ്‌ക്വാഡും മൂവാറ്റുപുഴ, എറണാകുളം ആര്‍.ടി.ഒമാരുടെ ഓരോ സ്‌ക്വാഡും പരിശോധനയില്‍ പങ്കെടുത്തു. വിവിധ ഗതാഗത നിയമലംഘനങ്ങള്‍ക്ക് 1.35 ലക്ഷം രൂപ പിഴ ഈടാക്കി. വരും ദിവസങ്ങളിലും പരിശോധന തുടരും.

കേരളത്തിൽ ഉടനീളം സ്വകാര്യ ബസുകൾ ഞായറാഴ്ച ദിവസത്തിൽ സർവീസ് മുടക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കിയേക്കുമെന്നാണ് സൂചന