യാക്കോബായ സഭ സൺഡേ സ്കൂൾ കോട്ടയം ഭദ്രാസന കലോത്സവം: പാമ്പാടി ഡിസ്ട്രിക്റ്റിന് ഓവറോൾ ചാമ്പ്യൻഷിപ്പ്; ചെങ്ങളം ഡിസ്ട്രിക്റ്റ് രണ്ടാമത്; കോട്ടയം ഡിസ്ട്രിക്റ്റിന് മൂന്നാം സ്ഥാനം

Spread the love

മണർകാട്: യാക്കോബായ സഭ സൺഡേസ്കൂൾ ഭദ്രാസന കലോത്സവം മണർകാട് സെൻ്റ് മേരീസ് ഹയർസെക്കണ്ടറി സ്കൂളിൽ വച്ച് നടത്തപ്പെട്ടു.

ഭദ്രാസന ഡയറക്ടർ അവിനേഷ് തണ്ടാശ്ശേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം യാക്കോബായ സഭ കോട്ടയം ഭദ്രാസന സെക്രട്ടറി ഫാ.ഷൈജു ജോസ് ചെന്നിക്കര ഉദ്ഘാടനം ചെയ്തു.

മണർകാട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ സഹവികാരിയും മണർകാട് സൺഡേ സ്കൂൾ വർക്കിംങ് പ്രസിഡൻ്റുമായ ഫാ.ഗീവർഗീസ് നടുമുറിയിൽ മുഖ്യപ്രഭാഷണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്ര കമ്മിറ്റിയംഗങ്ങളായ കോര.സി.കുന്നുംപുറം, എബി മാത്യു, ഭദ്രാസന സെക്രട്ടറി ജോമോൻ കെ.ജെ, ഹെഡ്മാസ്റ്റർ പ്രതിനിധി ഷിനു ചെറിയാൻ, അദ്ധ്യാപക പ്രതിനിധി സാജൻ കുറിയാക്കോസ്, മണർകാട് ഡിസ്ട്രിക്റ്റ് ഇൻസ്പക്ടർ മനോജ്.പി.വി, സൺഡേസ്‌കൂൾ പ്രതിനിധി അരുൺ വർഗീസ്, സെൻ്റ് മേരീസ് മണർകാട് സെൻട്രൽ ഹെഡ്മാസ്റ്റർ എം.പി.ജേക്കബ് എന്നിവർ ആശംസകൾ അർപ്പിച്ചു.

കലോൽസവത്തിന് തുടക്കം കുറിച്ച് കൊണ്ട് ഭദ്രാസന വൈദീക സെക്രട്ടറി ഫാ.ലിബിൻ കുര്യാക്കോസ് കൊച്ചുപ്പറമ്പിൽ പതാക ഉയർത്തി. കോട്ടയം ഭദ്രാസനത്തിലെ 67 സൺഡേസ്കൂളുകൾ ഉൾപ്പെടുന്ന 5 ഡിസ്ട്രിക്റ്റുകളിൽ നിന്നും വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുത്ത ഭദ്രാസന കലോത്സവത്തിൽ 141 പോയിൻ്റുമായി പാമ്പാടി ഡിസ്ട്രിക്റ്റ് ഓവറോൾ ചാമ്പ്യൻന്മാരായി.

124 പോയിൻ്റുമായി ചെങ്ങളം ഡിസ്ട്രിക്റ്റ് രണ്ടാം സ്ഥാനവും, 117 പോയിൻ്റ് നേടി കോട്ടയം ഡിസ്ട്രിക്റ്റ് മൂന്നാം സ്ഥാനവും, 111 പോയിൻ്റുമായി മണർകാട് ഡിസ്ട്രിക്റ്റ് നാലാമതും 89 പോയിൻ്റുമായി പള്ളം ഡിസ്ട്രിക്റ്റ് അഞ്ചാമതും എത്തി.

കലോത്സവത്തിൽ അരീപ്പറമ്പ് സെൻ്റ് മേരീസ് സൺഡേസ്കൂൾ ( പാമ്പാടി ഡിസ്ട്രിക്റ്റ് ) ഏറ്റവും കൂടുതൽ പോയിൻ്റ് കരസ്ഥമാക്കി ഒന്നാം സ്ഥാനവും, ബെസ്റ്റ് സൺഡേസ്കൂൾ ട്രോഫിയും നേടി. മണർകാട് സെൻ്റ് മേരീസ് സെൻട്രൽ സൺഡേസ്കൂൾ ( മണർകാട് ഡിസ്ട്രിക്റ്റ് ) രണ്ടാമതും, കുമരകം സെൻ്റ് ജോൺസ് സൺഡേസ്കൂൾ ( ചെങ്ങളം ഡിസ്ട്രിക്റ്റ് ) മൂന്നാം സ്ഥാനവും നേടി. മണർകാട് സെൻ്റ് മേരീസ് സെൻട്രൽ സൺഡേസ്കൂൾ സബ്ജൂണിയർ വിഭാഗം ചാമ്പ്യന്മാരായപ്പോൾ അരീപ്പറമ്പ് സെൻ്റ് മേരീസ് സൺഡേസ്കൂൾ ജൂണിയർ – സീനിയർ വിഭാഗം ചാമ്പ്യന്മാരും കുമരകം സെൻ്റ് ജോൺസ്, പേരൂർ മർത്തശ്മൂനി സൺഡേസ്‌കൂളുകൾ പ്ലസ് വൺ പ്ലസ് ടു വിഭാഗം ചാമ്പ്യന്മാരുമായി.

സബ് ജൂനിയർ വിഭാഗത്തിൽ എവലിൻ എൽസ ആൻഡ്രൂസ് (സെൻ്റ് മേരീസ് സണ്ടേസ്കൂൾ പാമ്പാടി ഈസ്റ്റ് ), ജൂനിയർ വിഭാഗത്തിൽ നെയിതാൻ ജി.എബി (സെൻ്റ് ജോർജ്ജ് സണ്ടേസ്കൂൾ കല്ലുങ്കത്ര ), സീനിയർ വിഭാഗത്തിൽ ഹന്നാ ആനി തര്യൻ (സെൻ്റ് മേരീസ് സണ്ടേസ്കൂൾ പാമ്പാടി ഈസ്റ്റ് ), പ്ലസ് വൺ പ്ലസ്ടു വിഭാഗത്തിൽ ഏയ്ഞ്ചൽ സൂസൻ ജോജി (സെൻ്റ് ഇഗ്നാത്തിയോസ് സണ്ടേസ്കൂൾ മീനടം) എന്നിവർ കലാതിലകം/ കലാപ്രതിഭ പുരസ്കാരം നേടി. ഭദ്രാസന ഭാരവാഹികളോടൊപ്പം മേഖലാ ഇൻസ്പക്ടർമാരായ ജോസ് മാണി (ചെങ്ങളം), ജേക്കബ് ജോൺ ചെമ്പോല (കോട്ടയം), മനോജ്.പി.വി (മണർകാട്), ഷിനു ചെറിയാൻ (പള്ളം), വിവിധ ഡിസ്ട്രിക്റ്റുകളിൽ നിന്നും അസിസ്റ്റൻ്റ് ഇൻസ്പക്ടർമാരായ ബിനു.കെ.മാത്യു, പ്രിയാ ജിജോ, ഡോളി കുര്യൻ
ഡിസ്ട്രിക്റ്റ് സെക്രട്ടറിമാരായ രാജൻ ജോർജ്ജ്, റോയി.കെ.ജോർജ്ജ് അദ്ധ്യാപക പ്രതിനിധികളായ അരുൺ വർഗീസ്, ബിജിമോൾ ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി.