ഞായറാഴ്ചത്തെ സമ്പൂർണ്ണ ലോക്ക് ഡൗൺ ലംഘിച്ച് മതപഠനം: മദ്രസ അദ്ധ്യാപകനെതിരെ പൊലീസ് കേസെടുത്തു; കണ്ണൂരിൽ ലോക്ക് ഡൗൺ ലംഘിച്ചയാൾക്കെതിരെ കേസ്

Spread the love

തേർഡ് ഐ ബ്യൂറോ

കണ്ണൂർ: സംസ്ഥാനത്ത് ലോക്ക് ഡൗൺ ലംഘിച്ച് മത പഠനം നടത്തിയ അദ്ധ്യാപകനെതിരെ പൊലീസ് കേസടുത്തു. മദ്രസാ അദ്ധ്യാപകനാണ് കുട്ടികളെ വിളിച്ചു വരുത്തി ക്ലാസ് നടത്തിയത്. ഞായറാഴ്ച സർക്കാർ പ്രഖ്യാപിച്ച സമ്പൂർണ ലോക്ക് ഡൗൺ നിലനിൽക്കെയാണ് ഇപ്പോൾ ക്ലാസ് നടത്തിയത്.

കണ്ണൂർ തളിപ്പറമ്പിലെ കരിമ്പം സർ സയിദ് കോളജ് റോഡിലെ ഹിദായത്തുൾ ഇസ്ലാം മദ്രസയിലാണ് സംഭവം നടന്നത്. മദ്രസാ അധ്യാപകൻ എ പി ഇബ്രാഹിമിന് എതിരെയാണ് കേസെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തോളം കുട്ടികളെ മദ്രസയിലേക്ക് എത്തിച്ച ശേഷമാണ് ക്ലാസ് നടത്തിയത്. തളിപ്പറമ്പ് പൊലീസ് എത്തി ക്ലാസ് നിർത്തിച്ച് കുട്ടികളെ തിരിച്ചക്കുകയായിരുന്നു. അദ്ധ്യാപകന് എതിരെ പകർച്ചവ്യാധി നിരോധന നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.