video
play-sharp-fill

ഇത്തവണയും മഞ്ചേശ്വരത്ത് അയാളുണ്ട്..! കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയിൽ കെ.സുരേന്ദ്രന് വിജയം നഷ്ടമാക്കിയ കെ.സുന്ദര ; സുന്ദരയെ ഇറക്കിയതിന് പിന്നിൽ രാഷ്ട്രീയ എതിരാളികളെന്ന് ബി.ജെ.പി പ്രവർത്തകർ

ഇത്തവണയും മഞ്ചേശ്വരത്ത് അയാളുണ്ട്..! കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയിൽ കെ.സുരേന്ദ്രന് വിജയം നഷ്ടമാക്കിയ കെ.സുന്ദര ; സുന്ദരയെ ഇറക്കിയതിന് പിന്നിൽ രാഷ്ട്രീയ എതിരാളികളെന്ന് ബി.ജെ.പി പ്രവർത്തകർ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം :കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലം മഞ്ചേശ്വരത്ത് ബിജെപിയ്ക്ക് ഏറെ നിരാശയാണ് പകർന്നത്. വെറും 89 വോട്ടുകൾക്കാണ് മുസ്ലീം ലീഗ് സ്ഥാനാർത്ഥിയായ പിബി അബ്ദുൾ റസാഖിനോട് നിലവിലെ ബിജെപി സംസ്ഥാന അധ്യക്ഷനായ കെ.സരേന്ദ്രൻ അന്ന് പരാജയം ഏറ്റുവാങ്ങിയത്.

അന്ന് കെ.സുരേന്ദ്രന് കപ്പിനും ചുണ്ടിനുമിടയിൽ വിജയം നിഷേധിച്ചതിന് പിന്നിലുണ്ടായിരുന്ന ഒരാളായിരുന്നു ‘കെ സുന്ദര’ എന്ന ബിഎസ്പി സ്ഥാർനാർത്ഥി. കെ.സുരേന്ദ്രന്റെ പേരുമായുള്ള സാമ്യത പോലും അനുകൂലമായി വന്നതോടെ കെ സുന്ദര നേടിയത് 467 വോട്ടുകളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐസ്‌ക്രീം ചിഹ്നത്തിലാണ് കെ.സുരേന്ദ്രനെതിരെ സുന്ദര മത്സരിച്ചത്. പേരിലെയും ചിഹ്നത്തിലേയും സാദൃശ്യമാണ് സരേന്ദ്രനെ ചതിച്ചുവെന്നാണ് പൊതുവെ ബി.ജെ.പി പ്രവർത്തകരുടെയും മറ്റുള്ളവരുടെയും വിലയിരുത്തൽ.

ഇത്തവണയും കെ.സുരേന്ദ്രനെതിരെ മത്സരിക്കാൻ ബി.എസ്.പി സ്ഥാനാർത്ഥിയായി സുന്ദര രംഗത്തുണ്ട്. ഇതിന് പിന്നിൽ കെ സുരേന്ദ്രന്റെ രാഷ്ട്രീയ എതിരാളികളുടെ കറുത്ത കരങ്ങളുണ്ടെന്നും വിലയിരുത്തലുണ്ട്. അതേസമയം മുൻ തെരഞ്ഞെടുപ്പ് സമയങ്ങളിൽ നിന്നും വ്യത്യസ്തമായി പ്രചാരണ രംഗത്ത് കൂടുതൽ സജീവമാകാനും സുന്ദര തീരുമാനിച്ചിട്ടുണ്ട്.‌