play-sharp-fill
സുനന്ദ പുഷ്‌കർ മരിക്കുന്നതിന് മുൻപ് ഗാർഹീക പീഡനത്തിനിരയായിരുന്നു ; തരൂരിനെതിരെ കൂടുതൽ തെളിവുകളുമായി പ്രോസിക്യൂഷൻ

സുനന്ദ പുഷ്‌കർ മരിക്കുന്നതിന് മുൻപ് ഗാർഹീക പീഡനത്തിനിരയായിരുന്നു ; തരൂരിനെതിരെ കൂടുതൽ തെളിവുകളുമായി പ്രോസിക്യൂഷൻ

സ്വന്തം ലേഖിക

ന്യൂഡൽഹി: ശശി തരൂർ എംപിക്ക് കൂടുതൽ തിരിച്ചടിയായി സുനന്ദ പുഷ്‌കർ കേസിലെ വാദങ്ങൾ. സുനന്ദ പുഷ്‌കറുടെ മൃതദേഹത്തിന് പഴയ പരിക്കുകളുണ്ടായിരുന്നുവെന്ന ഞെട്ടിക്കുന്ന വാദങ്ങളാണ് ശശി തരൂറിനെതിരെ പ്രോസിക്യൂട്ടർ വാദിച്ചത്.കോൺഗ്രസ് എംപി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ വാദിച്ച പ്രോസിക്യൂട്ടർമാർ, മരണകാരണം വിഷമാണെന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിൽ പറഞ്ഞെങ്കിലും അവരുടെ ശരീരത്തിൽ പരുക്കേറ്റ അടയാളങ്ങളുണ്ടായിരുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.


12 മണിക്കൂർ മുതൽ നാല് ദിവസം വരെ പഴക്കമുള്ള പല മുറിവുകളായിരുന്നു അവരുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. ഇതാദ്യമായാണ് തരൂരിനെതിരെയുള്ള വാദം കോടതി കേൾക്കുന്നത്. സുനന്ദയോടുള്ള മാനസികവും ശാരീരികവുമായ ക്രൂരതകളാണ് അവർ ജീവനൊടുക്കാൻ കാരണമെന്നാണ് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്നത്. കൈകളും കാലുകളും ശരീര ഭാഗങ്ങളും ഉൾപ്പെടെ നിരവധി മുറിവുകളാണ് അവരുടെ ശരീരത്തിൽ ഉണ്ടായിരുന്നത്. ഇത് കൊണ്ട് തന്നെ ശാരീരിക പീഡനങ്ങളുടെ പേരിൽ തരൂരിനെതിരെ കുറ്റം ചുമത്തണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡൽഹി റോസ് അവന്യു കോടതിയിലാണ് വാദം തുടരുന്നത്. നേരത്തെയും സുനന്ദയുടെ മരണത്തിൽ ദുരൂഹതകൾ ആരോപിച്ചിരുന്നു. കൊല്ലപ്പെട്ട നിലയിൽ സുനന്ദ പുഷ്‌ക്കറെ കണ്ടെത്തിയ ഹോട്ടൽ മുറിയിലല്ല അവർ താമസിച്ചിരുന്നതെന്ന് ശശി തരൂരിന്റെ സഹായി നാരായണന്റെ വെളിപ്പെടുത്തൽ റിപ്പബ്ലിക് ടിവി പുറത്തു വിട്ടിരുന്നു. സുനന്ദ പുഷ്‌ക്കർ കൊല്ലപ്പെട്ടതിൻറെ തലേ രാത്രി മുഴുവന് ശശി തരൂരുമായി അവർ വഴക്കിടുകയായിരുന്നുവെന്നും റിപ്പബ്ലിക് ചാനൽ പുറത്ത് വിട്ട നാരായണന്റെ ടെലിഫോൺ സംഭാഷണത്തിൽ പറയുന്നു.

എന്നാൽ ആരോപണങ്ങൾ തരൂർ നിഷേധിച്ചു. ‘ആരോപണങ്ങൾ കോടതിയിൽ തെളിയിക്കാൻ ശശി തരൂർ വെല്ലുവിളിച്ചു.വസ്തുതകൾ വളച്ചൊടിച്ചാണ് വാർത്തകൾ നൽകിയിരിക്കുന്നത്. വ്യക്തിപരമായ ദുഖം സ്വകാര്യനേട്ടത്തിനും പ്രശസ്തിക്കുമായി ദുരുപയോഗം ചെയ്യുന്നത് നിർഭാഗ്യകരമാണെന്നും’ ശശി തരൂർ ഫേസ്ബുക് പോസ്റ്റിലൂടെ പ്രതികരിച്ചു.

സുനന്ദ കൊല്ലപ്പെട്ട ദിവസവും തലേന്നും ദില്ലിയിലെ ലീല ഹോട്ടലിൽ അസ്വഭാവികമായ രംഗങ്ങൾഅരങ്ങേറിയെന്നാണ് ടെലിഫോൺ സംഭാഷണങ്ങൾ പുറത്തവിട്ടു കൊണ്ട് റിപ്പബ്ലിക്ടിവി പുറത്ത് അവകാശപ്പെടുന്നത്. സുനന്ദയും ശശി തരൂരും തമ്മിൽ കടുത്ത അഭിപ്രായ വിത്യാസമുണ്ടെന്ന പത്രവാർത്തയെ തുടർന്ന് സുനന്ദയെ നേരിൽ കാണാൻ ചാനൽ ലേഖിക ശ്രമിക്കുന്നത് മുതലുള്ള സംഭാഷണങ്ങളാണിവ. ഇതിനായി തുടർന്നുളള രണ്ട് ദിവസങ്ങളിൽ സുനന്ദയുമായും സഹായി നാരായണനുമായും ലേഖിക സംസാരിക്കുന്നു.

2014 ജനുവരി 16 ന് സുനന്ദ സമ്മതിച്ചത് അനുസരിച്ച് കാണാൻ എത്തുമ്‌ബോൾ അവർ 307-ാം നമ്ബർ മുറിയിൽ താമസിക്കുന്നു എന്നാണ് സഹായി അറിയിച്ചത്. എന്നാൽ സഹായി മുറിയിലേക്ക് കടത്തിവിട്ടില്ല. ഒടുവിൽ ബലം പ്രയോഗിച്ച് മുറിയിൽ കടന്നപ്പോൾ സുനന്ദയുമായുള്ള തർക്കം സംബന്ധിച്ച വാർത്തകൾ നൽകരുതെന്ന് തരൂർ ആവശ്യപ്പെട്ടു.

പിറ്റേന്ന് പുലർച്ചെ 4.10ന് അടിയന്തിരമായി ഹോട്ടലിലെത്താൻ ആവശ്യപ്പെട്ട് സുനന്ദ ലേഖികക്ക് എസ്എംഎസ് അയച്ചു.രാവിലെ സഹായിയെ ഫോണിൽ വിളിച്ച ശേഷം ഹോട്ടിലിലെത്തിയെങ്കിലും സുനന്ദ ഉറങ്ങുകയാണെന്ന മറുപടിയാണ് ലഭിച്ചത്. രാവിലെ ആറരക്ക് തരൂർ പുറത്ത് പോയെന്നും അറിയിച്ചു.തലേ രാത്രി മുഴുവൻ സുനന്ദ കരയുകയാരിന്നുവെന്നും നാരായണൻ പറയുന്നുണ്ട്.

വൈകിട്ട് മാത്രമേ തിരിച്ചു വരൂ എന്നറിയിച്ച ശശി തരൂർ ഉടൻ മടങ്ങിയെത്തിയെന്നും നാരായണൻ പറയുന്നു.ഈ സന്ദർശനത്തിൽ ദൂരൂഹതയുണ്ട്. പിന്നീട് വൈകിട്ട് ആറ് മണിവരെ പല തവണ ഫോണിൽ വിളിക്കുമ്പോഴും സുനന്ദ ഉറകത്തിൽ നിന്ന് എഴുന്നേറ്റില്ലെന്നാണ് മറുപടി. ഇതിനിടെ അജ്ഞാതനായ ഒരാൾ സുനന്ദയെ തേടി ഹോട്ടലിൽ എത്തുന്നുണ്ട്. ഇയാളെ ഇത് വരെ തിരിച്ചറിയാനായിട്ടില്ല. വൈകിട്ട് ആറിന് വിളിക്കുമ്‌ബോഴാണ് സുനന്ദയും തരൂരും രാത്രി മുഴുവൻ വഴക്കിട്ട കാര്യം പറയുന്നത്. മാത്രല്ല സുനന്ദയെ വിളിച്ചുണർത്താൻ തരൂരിൻറെ സമ്മതം കാത്തിരിക്കുകയാണെന്നും നാരായണൻ പറയുന്നു.

ഒടുവിൽ രാത്രി എട്ട് മണിയോടെ സുനന്ദയെ കൊല്ലപ്പെട്ട നിലയിൽ 345-ാം ന മ്പർ മുറിയിൽ കണ്ടെത്തുന്നു. 307 ലായിരുന്ന സുനന്ദയുടെ മൃതദേഹം എന്തിന് 345-ാം നമ്പർമുറിയിൽ കൊണ്ടുവന്നെന്ന് സംശയവും ചോദിച്ചിരുന്നു.