
രാത്രി ഉറങ്ങുന്നതിനു മുൻപായി ഈ ഫെയ്സ്പാക്ക് പുരട്ടൂ; ടാൻ അകറ്റി ഇൻസ്റ്റൻ്റ് ഗ്ലോ നേടാം
കോട്ടയം: പുറത്തിറങ്ങിയാല്‍ കഠിനമായ വെയിലേറ്റ് ചർമ്മാരോഗ്യം മോശമാകും. എന്നാല്‍ ദിവസവും പുറത്തിറങ്ങാതെയും വയ്യ. അന്തരീക്ഷത്തിലെ പൊടിയും ചൂടും എണ്ണമയവും ചേർന്ന് ചർമ്മം മങ്ങിയതും പാടുകളുള്ളതുമായി തീർന്നേക്കാം.
ഈ ചർമ്മ പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരമാണോ തേടുന്നത്? എങ്കില്‍ കാപ്പിപ്പൊടി ഉപയോഗിച്ചുള്ള ഈ ഫെയ്സ്മാസ്ക് ഉപയോഗിക്കൂ
ചേരുവകള്‍
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാപ്പിപ്പൊടി
പഞ്ചസാര
തൈര്
തേൻ
തയ്യാറാക്കുന്ന വിധം
കാപ്പിപ്പൊടിയിലേയ്ക്ക് പഞ്ചസാര ചേർക്കാം. അതിലേയ്ക്ക് തേൻ, തൈര് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം.
ഉപയോഗിക്കേണ്ട വിധം
രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുമ്ബായി വൃത്തിയായി കഴുകിയ മുഖത്ത് ഈ മിശ്രിതം പുരട്ടാം. 20 മിനിറ്റിനു ശേഷം കൈകള്‍ ഉപയോഗിച്ച് മൃദുവായി മസാജ് ചെയ്യാം. ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം.
ചർമ്മം തിളക്കമുള്ളതാക്കാൻ കാപ്പിപ്പൊടി ഉപയോഗിച്ച് ഫെയ്സ്മാസ്ക്കുകള്‍ തയ്യാറാക്കാം
കാപ്പിപ്പൊടി ഫെയ്സ്മാസ്ക്കുകള്‍
കാപ്പിപ്പൊടി ഒലിവ് എണ്ണ
മുഖത്തെ കരുവാളിപ്പ് അകറ്റി ചര്‍മ്മം തിളങ്ങാന്‍ രണ്ട് ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ ഒലീവ് ഓയില്‍ ചേര്‍ത്ത് മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.
കാപ്പിപ്പൊടി മഞ്ഞള്‍
ഒരു ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേക്ക് ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും ഒരു ടീസ്പൂണ്‍ തൈരും ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിനു ശേഷം കഴുകി കളയാം.
കാപ്പിപ്പൊടി വെള്ളം
കണ്ണിന് താഴെയുള്ള കറുത്ത പാടുകള്‍ അകറ്റാന്‍ നല്ലൊരു മാര്‍ഗമാണ് കോഫി. ഇതിനായി കാപ്പിപ്പൊടിയിലേക്ക് കുറച്ച് വെള്ളം ഒഴിച്ചിളക്കി യോജിപ്പിക്കാം. അത് കണ്ണിന് താഴെ പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം.
കാപ്പിപ്പൊടി തേൻ
കാപ്പിപ്പൊടിയിലേക്ക് തൈരും തേനും ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി മൃദുവായി മസാജ് ചെയ്യാം. 15 മിനിറ്റിനു ശേഷം കഴുകി കളയാം. ചർമ്മത്തിലെ മൃതകോശങ്ങളെ പുറംതള്ളാനും രക്തചംക്രമണം പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കും.