play-sharp-fill
ചൂട് കൂടുന്നു;  മുൻകരുതൽ മറക്കരുത് ; നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്

ചൂട് കൂടുന്നു;  മുൻകരുതൽ മറക്കരുത് ; നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ചൂട് അനുദിനം വർദ്ധിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്. കാലാവസ്ഥവ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയർന്നിരിക്കുകയാണ്. ചില ജില്ലകളിൽ സൂര്യതാപം ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടെ മരണവരെ റിപ്പോർട്ട് ചെയ്തു. നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണം. പ്രായമായവർ, ശിശുക്കൾ, കുട്ടികൾ, പ്രമേഹം, വൃക്കരോഗം, ഹൃദ്രോഗം മുതലായ രോഗമുള്ളവർ എന്നിവർക്ക് ചെറിയ രീതിയിൽ സൂര്യാതപമേറ്റാൽ പോലും ഗുരുതരമായ സങ്കീർണതകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.സൂര്യാതപത്തിന്റെ ലക്ഷണങ്ങൾ പ്രകടമാകുന്നെങ്കിൽ ഉടൻതന്നെ ചികിത്സ തേടണം.


അന്തരീക്ഷതാപം നിശ്ചിത പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാവുകയും ശരീരത്തിലുണ്ടാവുന്ന താപം പുറത്തേക്ക് കളയാൻ തടസ്സം നേരിടുകയും ചെയ്യും. ഇതോടെ ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളും തകരാറിലായേക്കാം. ഈ അവസ്ഥയാണ് സൂര്യതാപം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

കൂടുതൽ സമയം വെയിലത്ത് ജോലി ചെയ്യുന്നവരിൽ നേരിട്ട് വെയിൽ ഏൽക്കുന്ന ശരീരഭാഗങ്ങൾ സൂര്യാതപമേറ്റ് ചുവന്ന് തുടിക്കുകയും വേദനയും പൊള്ളലും ഉണ്ടാകുകയും ചെയ്യാം. ഇവർ ഡോക്ടറെ കണ്ട് ഉടനടി ചികിത്സ തേടണം. പൊള്ളിയ കുമിളകൾ ഉണ്ടെങ്കിൽ പൊട്ടിക്കരുത്. അന്തരീക്ഷത്തിലെ ചൂട് കൂടുമ്‌ബോൾ ശരീരം കൂടുതലായി വിയർക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശിവലിവ് അനുഭവപ്പെടുകയും ചെയ്യും. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിൻവെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കുകയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടുകയും വേണം.

 

അധികം വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. തിണർപ്പ് ബാധിച്ച ശരീരഭാഗങ്ങൾ എപ്പോഴും ഈർപ്പരഹിതമായി സൂക്ഷിക്കണം.ശരീരം ചൂടാകും, തലവേദനയുമുണ്ടാകും
വളരെ ഉയർന്ന ശരീരതാപം, വറ്റിവരണ്ട് ചുവന്നുചൂടായ ശരീരം, ശക്തിയായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ തുടങ്ങിയവയും ഇതിനെതുടർന്നുള്ള അബോധാവസ്ഥയും സൂര്യാതപം മൂലം ഉണ്ടായേക്കാം.

കനത്ത ചൂടിനെ തുടർന്ന് ശരീരത്തിൽനിന്ന് ധാരാളം ജലവും ലവണങ്ങളും വിയർപ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടർന്ന് ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛർദിയും, അസാധാരണ വിയർപ്പ്, കഠിനദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടുംമഞ്ഞ നിറമാകുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് ഉണ്ടാകും. ശരിയായ രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ താപശോഷണം സൂര്യാതപത്തിന്റെ അവസ്ഥയിലേക്ക് മാറിയേക്കാം.

 

 

65 വയസ്സിന് മുകളിൽ  പൗരന്മാർ  4 വയസ്സിന് താെഴയുള്ളവർ കുഞ്ഞുങ്ങൾ ഗുരുതരമായ രോഗം ഉള്ളവർവെയിലത്ത് ജോലി ചെയ്യുന്നവർപ്രതിരോധ മാർഗങ്ങൾവേനൽക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്‌ബോൾ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുകഉച്ചക്ക് 12 മുതൽ മൂന്നുവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലിസമയം ക്രമീകരിക്കണം.കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കാതിരിക്കുകകാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയിൽ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുകകട്ടി കുറഞ്ഞ വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുകവെയിലത്ത് പാർക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തി പോകരുത്. .