
വേനല്‍ക്കാലത്ത് ജലാംശത്തിന്റെ കുറവ് പരിഹരിക്കാന്‍ പഴങ്ങളെയും ആശ്രയിക്കാം….! വേനല്‍ക്കാലത്ത് ഉപയോഗിക്കാം ഈ പാനീയങ്ങള്‍; ആരോഗ്യത്തിന് ഗുണം ചെയ്യുന്നതിങ്ങനെ
സ്വന്തം ലേഖിക
കോട്ടയം: വേനല്‍ക്കാലത്ത് വെള്ളം കുടിക്കുന്നതിനൊപ്പം ജലാംശത്തിന്റെ കുറവ് പരിഹരിക്കാന്‍ പഴങ്ങളെയും ആശ്രയിക്കാം.
സീസണ്‍ പഴങ്ങള്‍ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
സംഭാരം, ലസി, ജീരകവെള്ളം, സര്‍ബത്ത്, നാരങ്ങാവെള്ളം, കരിക്കിന്‍ വെള്ളം എന്നിവ കുടിക്കാം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേനല്‍ക്കാലത്ത് പൊട്ടാസ്യം, സോഡിയം എന്നിവ വേണ്ടത്ര അളവില്‍ ശരീരത്തിലുണ്ടായിരിക്കണം.
ഉണങ്ങിയ മുന്തിരി, ആപ്രിക്കോട്ട്, പ്രൂണ്‍സ്, ഈത്തപ്പഴം എന്നിവയില്‍ പൊട്ടാസ്യം ധാരാളമുണ്ട്. ഏത്തപ്പഴം, സ്‌ട്രോബറി, തണ്ണിമത്തങ്ങ എന്നിവയും പൊട്ടാസ്യം സമ്ബന്നമാണ്.
ബീറ്റ് റൂട്ട്, കാരറ്റ്, പച്ചനിറമുള്ള പച്ചക്കറികള്‍, ഇലക്കറികള്‍, പയറുവര്‍ഗങ്ങള്‍, തക്കാളി, കൂണ്‍ എന്നിവ കഴിച്ചും പൊട്ടാസ്യം അപര്യാപ്തത പരിഹരിക്കാം.
Third Eye News Live
0