വേനല്‍ക്കാലത്ത് ഈ ശീലങ്ങള്‍ പാടില്ല..! ക്ഷീണമകറ്റാന്‍ പഴങ്ങളും പച്ചക്കറികളും കഴിക്കാം; ഒഴിവാക്കേണ്ട ഭക്ഷണ പാനീയങ്ങള്‍ ഇവയാണ്…..

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: വേനല്‍ക്കാലം ആരംഭിക്കുകയാണ്.
കാലാസ്ഥയുണ്ടാക്കുന്ന ക്ഷീണം ഏറ്റവും കൂടുതലുള്ള കാലമാണിത്. ക്ഷീണമകറ്റാന്‍ പഴങ്ങളും പച്ചക്കറികളും കഴിക്കാം.

എന്നാല്‍ ഉന്മേഷം നേടാന്‍ എന്തും കഴിക്കുന്ന ശീലം വേനലില്‍ അരുത്. ഒഴിവാക്കേണ്ടതും പരമാവധി നിയന്ത്രിക്കേണ്ടതുമായ ഭക്ഷണ പാനീയങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേനല്‍ക്കാലത്ത് ആഹാരത്തില്‍ മസാലയും മുളകും പരമാവധി കുറയ്ക്കുക. കൂടുതല്‍ കൊഴുപ്പ് ചേര്‍ത്തതും എണ്ണയില്‍ വറുത്തതുമായ ആഹാരം ഒഴിവാക്കുക.

ചോക്‌ളേറ്റ് നിര്‍ബന്ധമെങ്കില്‍ തീരെ ചെറിയ അളവില്‍ മാത്രം കഴിക്കാം.
മദ്യപാനം ശരീരത്തിലെ ജലാംശം താഴ്ത്തുന്നതിനാല്‍ ഒഴിവാക്കുകയാണ് നല്ലത്.

ചായയും കാപ്പിയും ഒഴിവാക്കുകയോ പരമാവധി കുറയ്ക്കുകയോ ചെയ്യുക.
കൃത്രിമ നിറങ്ങളും മധുരവും ചേര്‍ത്ത പാനീയങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കുക.