video
play-sharp-fill

പൊള്ളുന്ന വേനല്‍ ചൂടിന് ആശ്വാസം; എല്ലാ ജില്ലകളിലും മഴ പെയ്യാൻ സാധ്യത;  അടുത്ത നാല് ദിവസത്തെ വേനല്‍ മഴ അറിയിപ്പ് ഇങ്ങനെ..

പൊള്ളുന്ന വേനല്‍ ചൂടിന് ആശ്വാസം; എല്ലാ ജില്ലകളിലും മഴ പെയ്യാൻ സാധ്യത; അടുത്ത നാല് ദിവസത്തെ വേനല്‍ മഴ അറിയിപ്പ് ഇങ്ങനെ..

Spread the love

തിരുവനന്തപുരം: വേനല്‍ ചൂടിന് ആശ്വാസമായി കേരളത്തില്‍ വേനല്‍ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

മാർച്ച്‌ 22ന് എല്ലാ ജില്ലകളിലും മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലും 22ന് എല്ലാ ജില്ലകളിലും മിതമായതോ നേരിയതോ ആയ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.

മാർച്ച്‌ 23ന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. മാർച്ച്‌ 24നാകട്ടെ കോട്ടയത്തും എറണാകുളത്തും മഴ പെയ്യുമെന്നാണ് അറിയിപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്ത നാല് ദിവസത്തെ മഴ സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.