video
play-sharp-fill

പോയാൽ 250, കിട്ടിയാൽ കോടീശ്വരൻ ;  സമ്മർ ബമ്പർ ഭാഗ്യശാലിയെ അറിയാൻ 3 ദിവസം കൂടി ; ഒന്നാം സമ്മാനം 10കോടി രൂപ ; 7,90, 200 ടിക്കറ്റുകൾ വിറ്റ് പാലക്കാട് ഒന്നാമത്

പോയാൽ 250, കിട്ടിയാൽ കോടീശ്വരൻ ; സമ്മർ ബമ്പർ ഭാഗ്യശാലിയെ അറിയാൻ 3 ദിവസം കൂടി ; ഒന്നാം സമ്മാനം 10കോടി രൂപ ; 7,90, 200 ടിക്കറ്റുകൾ വിറ്റ് പാലക്കാട് ഒന്നാമത്

Spread the love

തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറിയുടെ ഇപ്രാവശ്യത്തെ സമ്മർ ബമ്പർ ഭാഗ്യശാലിയെ അറിയാൻ ഇനി മൂന്നു നാളുകൾ കൂടി മാത്രം. ഒന്നാം സമ്മാനമായി 10 കോടി രൂപ നൽകുന്ന ബി ആർ 102 സമ്മർ ബമ്പർ ഏപ്രിൽ രണ്ടിന് ഉച്ചതിരിഞ്ഞ് രണ്ടു മണിയ്ക്ക് നറുക്കെടുക്കും. ആകെ 36 ലക്ഷം ടിക്കറ്റുകളാണ് വിതരണത്തിനായി എത്തിച്ചത്. ഇതിൽ മാർച്ച് 29 ഉച്ചതിരിഞ്ഞ് മൂന്നു മണി വരെ 35, 23 , 230 ടിക്കറ്റുകൾ വിറ്റു പോയി.

7,90, 200 ടിക്കറ്റുകൾ വിറ്റ് പാലക്കാടും 4, 73, 640 ടിക്കറ്റുകൾ വിറ്റ് തിരുവനന്തപുരവും 4 , 09, 330 ടിക്കറ്റുകൾ വിറ്റ് തൃശൂർ ജില്ലയും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലുണ്ട്.

50 ലക്ഷം രൂപ രണ്ടാം സമ്മാനമുള്ള ബമ്പറിന് 500 രൂപയിൽ വരെ അവസാനിക്കുന്ന ആകർഷകമായ സമ്മാനഘടനയാണുള്ളത്. 250 രൂപയാണ് ബമ്പർ ടിക്കറ്റിൻ്റെ വില.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group