വൈക്കം ചെമ്പ് മുറിഞ്ഞപുഴ പാലത്തിന് സമീപം വേമ്പനാട്ട് കായലിൽ വള്ളം മറിഞ്ഞുണ്ടായ അപകടം ; കാണാതായയാളുടെ മൃതദേഹം കണ്ടെത്തി

Spread the love

വൈക്കം : ചെമ്പ് മുറിഞ്ഞപുഴ പാലത്തിന് സമീപം വേമ്പനാട്ട് കായലിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായയാളുടെ മൃതദേഹം കണ്ടെത്തി.

പണാവള്ളി സ്വദേശി സുമേഷ് (കണ്ണൻ) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ടുദിവസമായി ഇയാൾക്കായുള്ള തിരച്ചിൽ തുടരുന്നതിനിടെ അരൂർ കോട്ടപ്പുറത്ത് നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

കാട്ടിക്കുന്നിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് ആലപ്പുഴ ജില്ലയിലെ പാണാവള്ളിയിലേക്ക് പോവുകയായിരുന്ന വള്ളമാണ് മുങ്ങിയത്. 23 യാത്രക്കാരാണ് അപകട സമയത്ത്  വള്ളത്തിൽ ഉണ്ടായിരുന്നത്.ശക്തമായ കാറ്റാണ് വള്ളം മറിയാൻ കാരണമെന്ന് വള്ളം നിയന്ത്രിച്ച ബൈജു പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടം നടന്ന ഉടൻ കക്ക വാരുന്നവരും മറ്റു വള്ളക്കാരും എത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. നീന്തി രക്ഷപ്പെടാൻ ശ്രമിച്ച പാണാവള്ളി സ്വദേശി കണ്ണനെയാണ് കാണാതായത്. സ്ത്രീകൾ ഉൾപ്പെടെ മുങ്ങിയ വള്ളത്തിൽ പിടിച്ചു കിടന്നു. നിലവിളി ശബ്ദം കേട്ടാണ് കരയിലുള്ളവർ വള്ളവുമായി എത്തിയത്.