
‘തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിൽ ലഹരി വിരുദ്ധ ക്യാമ്പയിനിൻ്റെ ഭാഗമായി സൂംബ നൃത്തം നടപ്പാക്കുന്നതിനെ വിമർശിച്ച അധ്യാപകൻ ടി കെ
അഷ്റഫിനെതിരെ നടപടിക്കൊരുങ്ങി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്.
ഫേസ്ബുക്കിൽ സൂമ്പ നൃത്തത്തെ അപമാനിച്ച വിസ്‌ഡം നേതാവിനെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്യുമെന്നാണ് റിപ്പോർട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പി കെ എം യു പി സ്കൂൾ മാനേജ്മെന്റ് തീരുമാനം ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്‌ടറെ അറിയിക്കും. നടപടിയെടുക്കാനുള്ള സമയം വൈകിട്ട് 9 മണിക്ക്
അവസാനിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സ്‌കൂൾ മാനേജ്‌മെൻറ് കമ്മിറ്റിയുടെ തീരുമാനം. വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ഭാരവാഹിയായ എടത്തനാട്ടുകര ടി എ എം യു പി സ്കൂളിലെ അധ്യാപകൻ അഷറഫിനെതിരെ 24 മണിക്കൂറിനകം നടപടി വേണമെന്ന് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരുന്നു.