
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ ഗൈഡ് വയർ നെഞ്ചില്‍ കുടുങ്ങിയ സംഭവത്തില്‍ പരാതിക്കാരി ഇന്ന് മെഡിക്കല്‍ ബോർഡിന് മുന്നില്‍ ഹാജരാകും.
ഗൈഡ് വയർ പുറത്തെടുക്കണമെന്ന കാട്ടാക്കട കിളളി സ്വദേശി സുമയ്യയുടെ ആവശ്യത്തിലെ അപകടസാദ്ധ്യതകള്‍ ബോദ്ധ്യപ്പെടുത്താനാണ് മെഡിക്കല്‍ ബോർഡിന്റെ തീരുമാനം.
ധമനികളോട് ഒട്ടിച്ചേർന്നതിനാല്‍ ഗൈഡ് വയർ മാറ്റാൻ ശ്രമിക്കുന്നത് സങ്കീർണമാകുമെന്നാണ് വിദഗ്ദ സംഘം അറിയിച്ചത്. വയർ കുടുങ്ങി കിടക്കുന്നതുകൊണ്ട് യുവതിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്നും മെഡിക്കല്‍ ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശ്വാസംമുട്ടലടക്കം കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നാണ് യുവതി മെഡിക്കല്‍ ബോർഡിനെ അറിയിച്ചത്. സുമയ്യയുടെ ആരോഗ്യാവസ്ഥ മെഡിക്കല്‍ ബോർഡ് വീണ്ടും പരിശോധിക്കും. തുടർചികിത്സയും തീരുമാനിക്കും.