
സ്വന്തംലേഖകൻ
കോട്ടയം : കര്‍ണാടകയിലെ മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുമലതയെ ബി.ജെ.പി പിന്തുണയ്ക്കും. ബി.ജെ.പി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി പുറത്തുവിട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാണ്ഡ്യയില്‍ സുമലതയെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അംബരീഷിന്റെ ഭാര്യയും സിനിമാ താരവുമായ സുമലത കോണ്‍ഗ്രസില്‍ നിന്നും സീറ്റ് കിട്ടാതിരുന്നതിനെ തുടര്‍ന്നാണ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചത്. മാണ്ഡ്യ സീറ്റ് വേണമെന്ന് സുമലത കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കോണ്‍ഗ്രസ് ഈ സീറ്റ് ജെഡിഎസിന് നല്‍കുകയായിരുന്നു.