സുല്‍ത്താന്‍ ബത്തേരിയിൽ രണ്ടു വിദ്യാര്‍ഥികള്‍ ചിറയില്‍ മുങ്ങിമരിച്ചു;കുളിക്കാനിറങ്ങവേ കയത്തില്‍ അകപ്പെടുകയായിരുന്നു
സുല്‍ത്താന്‍ ബത്തേരി: നെന്മേനി ഗോവിന്ദമൂല ചിറയില്‍ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ചീരാല്‍ നോര്‍ത്ത് വെള്ളച്ചാല്‍ കുറിച്ചിയാട് ശ്രീധരന്റെ മകന് അശ്വന്ത്(16), കുപ്പാടി മൂന്നാംമൈല്‍ കുറ്റിലക്കാട്ട് സുരേഷ്ബാബുവിന്റെ മകന് അശ്വിന്(16) എന്നിവരാണു മരിച്ചത്.
സര്‍വജന സ്കൂളിലെ പ്ലസ്വണ് വിദ്യാര്‍ഥികളാണ് ഇരുവരും. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നേകാലോടെയാണ് ദുരന്തം. കുളിക്കാനിറങ്ങിയ കുട്ടികള്‍ കയത്തില്‍ അകപ്പെടുകയായിരുന്നു.
മൂന്നു കുട്ടികളാണ് ഗോവിന്ദമൂലയിലെത്തിയത്. ഒരു വിദ്യാര്‍ഥി ചിറയില്‍ ഇറങ്ങിയില്ല. അഗ്നിരക്ഷാസേനയുടെ സ്കൂബ ടീം രക്ഷാപ്രവര്‍ത്തനം നടത്തി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുട്ടികള്‍ മരിച്ചിരുന്നു. താലൂക്ക് ഗവ.ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ ഇന്നു പോസ്റ്റ്മോര്‍ട്ടം ചെയ്തു ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group