
മുംബൈ: പ്രശസ്ത നടിയും പിന്നണി ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയോടെയാണ് അന്ത്യം. സഹോദരൻ ലളിത് പണ്ഡിറ്റാണ് മരണവിവരം പുറത്തുവിട്ടത്.
സുലക്ഷണ പണ്ഡിറ്റിന് വ്യാഴാഴ്ച വൈകുന്നേരം ശ്വാസതടസം അനുഭവപ്പെട്ടിരുന്നു. ‘രാത്രി 7 മണിയോടെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടർന്ന് നാനാവതി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു, പക്ഷേ ആശുപത്രിയില്‍ എത്തുന്നതിന് മുമ്ബ് സഹോദരി മരിച്ചു,’- ലളിത് പണ്ഡിറ്റ് അറിയിച്ചു.
1975ല്‍ സഞ്ജീവ് കുമാറിനൊപ്പം ഉള്‍ജാൻ എന്ന ചിത്രത്തിലൂടെയാണ് സുലക്ഷണ പണ്ഡിറ്റ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രാജേഷ് ഖന്ന, ശശി കപൂർ, വിനോദ് ഖന്ന അടക്കം അന്നത്തെ എല്ലാ മുൻനിര താരങ്ങള്‍ക്കൊപ്പവും പ്രവർത്തിച്ചു. സങ്കോച്ച്, ഹേരാ ഫേരി, ഖണ്ഡാൻ, ധരം ഖന്ത, ദോ വഖ്ത് കി റൊട്ടി, ഗോര അടക്കമുള്ള ചിത്രങ്ങളിലൂടെ ജനപ്രിയയായി. ഹിന്ദി, ബംഗാളി, മറാത്തി, ഒറിയ, ഗുജറാത്തി തുടങ്ങി നിരവധി ഭാഷകളില്‍ സുലക്ഷണ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.




