സുകുമാർ അഴീക്കോടിൻ്റെ ജന്മശതാബ്ദി സമ്മേളനം കോട്ടയം അയ്മനത്ത് ജൂൺ 8 – ന്

Spread the love

കോട്ടയം: അയ്മനം വില്ലേജ് സർവ്വീസ് സഹകരണ ബാങ്ക് ലൈബ്രറി & റീഡിംഗ് റൂമിൻ്റെയും പരസ്പരം വായനക്കൂട്ടത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ പ്രശസ്ത സാഹിത്യകാരനും നിരൂപകനും പ്രഭാഷകനുമായിരുന്ന സുകുമാർ അഴീക്കോടിൻ്റെ ജന്മശതാബ്ദി സമ്മേളനം സംഘടിപ്പിക്കുന്നു.

2025 ജൂൺ 8 ഞായർ ഉച്ചകഴിഞ്ഞ് 2 ന്നടക്കും. ലൈബ്രറി പ്രസിഡൻ്റ് ഒ.ആർ. പ്രദീപ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം കോട്ടയം താലൂക്ക് ലൈബ്രറി കൗൺസിൽ കമ്മറ്റിഅംഗം കെ.കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്യും.

ഗ്രന്ഥശാലാ പ്രവർത്തകൻ കെ.കെ. ഹരിദാസ്, പരസ്പരം വായനക്കൂട്ടം ചീഫ് എഡിറ്റർ ഔസേഫ് ചിറ്റക്കാട്, അസോസിയേറ്റ് എഡിറ്റർ കെ.എൻ. സുലോചനൻ, എന്നിവർ അഴീക്കോട് അനുസ്മരണ പ്രഭാഷണം നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു ചേരുന്ന കവിയരങ്ങിൽ പ്രമുഖ കവികൾക്കൊപ്പം വായനക്കൂട്ടം അംഗങ്ങളും പങ്കെടുക്കും. പരസ്പരം വായനക്കൂട്ടം സബ് എഡിറ്റർമാരായ പി.ജി. ഗിരീഷ്,

ഉണ്ണികൃഷ്ണൻ അമ്പാടി എന്നിവർ മോഡറേറ്റർമാരാകും. ലൈബ്രറി ജോ.സെക്രട്ടറി ജി. പ്രസാദ് സ്വാഗതവും കമ്മറ്റി അംഗം പി.പി. ശാന്തകുമാരി കൃതജ്ഞതയും പറയും.