video
play-sharp-fill

സുകുമാരൻ നായർക്കും ഓർത്തഡോക്‌സ് സഭയ്ക്കും വമ്പൻ തിരിച്ചടി: വീട് കയറി പ്രചാരണം നടത്തിയിട്ടും നായന്മാർ കൂടെ നിന്നില്ല; തലയിൽ മുണ്ടിട്ട് സുകുമാരൻ നായർ; കോന്നിയിൽ ഓർത്തഡോക്‌സ് സഭയുടെ പിൻതുണ കിട്ടിയിട്ടും ക്ലച്ച് പിടിക്കാതെ സുരേന്ദ്രൻ

സുകുമാരൻ നായർക്കും ഓർത്തഡോക്‌സ് സഭയ്ക്കും വമ്പൻ തിരിച്ചടി: വീട് കയറി പ്രചാരണം നടത്തിയിട്ടും നായന്മാർ കൂടെ നിന്നില്ല; തലയിൽ മുണ്ടിട്ട് സുകുമാരൻ നായർ; കോന്നിയിൽ ഓർത്തഡോക്‌സ് സഭയുടെ പിൻതുണ കിട്ടിയിട്ടും ക്ലച്ച് പിടിക്കാതെ സുരേന്ദ്രൻ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ എൽഎഫിനെതിരെ പരസ്യപ്രചാരണത്തിന് ഇറങ്ങിയ എൻഎസ്എസിനും സുകുമാരൻ നായർക്കും വൻ തിരിച്ചടി. എൽഡിഎഫ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ പരസ്യമായി രംഗത്ത് എത്തിയ സുകുമാരൻ നായർക്കും സംഘത്തിനും വൻ തിരിച്ചടിയാണ് ലഭിച്ചത്. വീട് കയറി വോട്ട് പിടിച്ചിട്ടു പോലും എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ വാക്കിന് വട്ടിയൂർകാവിലെ നായന്മാർ പോലും പിൻതുണ നൽകിയില്ലെന്നാണ് വ്യക്തമാകുന്നത്.

ആദ്യ ഫല സൂചനകൾ പുറത്തു വരുമ്പോൾ വട്ടിയൂർക്കാവിൽ 2731 വോട്ടിന്റെ ലീഡിന്റെ നേട്ടമാണ് ഇപ്പോൾ വട്ടിയൂർക്കാവിൽ പ്രശാന്ത് നേടിയിരിക്കുന്നത്. 13595 വോട്ടാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായ പ്രശാന്ത് ഇതുവരെ മണ്ഡലത്തിൽ നേടിയിരിക്കുന്നത്. എൻ.എസ്.എസ് പിൻതുണയോടെ മത്സരിച്ച കെ.മോഹൻകുമാർ 10865 വോട്ട് മാത്രമാണ് ഇതുവരെ നേടിയിരിക്കുന്നത്. വോട്ട് എണ്ണൽ ആരംഭിച്ച ആദ്യ ഘട്ടം മുതൽ കൃത്യമായി ലീഡ് ഉയർത്തിയാണ് പ്രശാന്ത് മുന്നോട്ടു കുതിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോന്നിയിൽ എൻഎസ്എസ് കോൺഗ്രസിനെ പിൻതുണച്ചപ്പോൾ, ഓർത്തഡോക്‌സ് സഭയുടെ പിൻതുണ ബിജെപിയ്ക്കായിരുന്നു. എന്നാൽ, ഈ രണ്ടു വോട്ട് ഷെയറിനെയും പ്രതികരിച്ചായിരുന്നു എൽഡിഎഫിന്റെ മുന്നേറ്റം. ശബരിമലയിൽ നിന്നു കിലോമീറ്റർ ദൂരം മാതരമാണ് കോന്നി മണ്ഡലത്തിൽ ഉള്ളത്. ഈ മണ്ഡലത്തിൽ ശബരിമല വിഷയമാകുമെന്നും, കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെപ്പിലെ ഫലം തങ്ങൾക്ക് അനുകൂലമാകുമെന്നും പ്രതീക്ഷിച്ചാണ് എൻഡിഎ സ്ഥാനാർത്ഥിയായി കെ.സുരേന്ദ്രനെ തീരുമാനിച്ചത്. എന്നാൽ, കെ.സുരേന്ദ്രൻ ഒരു ഘട്ടത്തിലും ചിത്രത്തിൽ എത്തിയില്ല.

കോന്നിയിലെ എഴുപത് ബൂത്തുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 5003 വോട്ടിന്റെ ലീഡാണ് എൽഡിഎഫ് സ്ഥാനാർത്ഥി കെ.യു ജനീഷ് കുമാർ കുതിക്കുന്നത്. 20224 വോട്ടുകളാണ് ജനീഷ് കുമാർ ഇതുവരെ നേടിയിരിക്കുന്നത്. 15373 വോട്ടണ് പി.മോഹൻരാജിന് ഇതുവരെ നേടാൻ സാധിച്ചിരിക്കുന്നത്.

എൽഡിഎഫിന്റെ കയ്യിലിരുന്ന അരൂർ മണ്ഡലത്തിൽ ഷാനിമോൾ വൻ കുതിച്ച് കയറ്റമാണ് നടത്തുന്നത്. 25 ബൂത്ത് കളിലെ വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ 1511 വോട്ടിന്റെ ലീഡാണ് യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ നേടിയിരിക്കുന്നത്. തുടർച്ചയായ തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട ഷാനിമോൾക്ക് ലഭിച്ച സഹതാപ തരംഗമാണ് വിജയത്തിൽ കലാശിച്ചത്. എ.എം ആരിഫിന്റെ ഗ്ലാമർ മനു സി.പുളിക്കന് പിടിച്ചു നിർത്താൻ സാധിച്ചില്ലെന്നാണ് വ്യക്തമാകുന്നത്.

വോട്ട് നില ഇങ്ങനെ

മഞ്ചേശ്വരം

ബൂത്ത് – 45/199
യുഡിഎഫ് – ലീഡ് 4501

എം.സി കമറുദീൻ – 16991
രവീശതന്ത്രി കുണ്ടാർ (ബിജെപി) – 12490

എറണാകുളം

ബൂത്ത് – 71/136
യുഡിഎഫ് – ലീഡ് 3258

ടി.ജെ വിനോദ് (യുഡിഎഫ്) – 23411
മനു റോയി (എൽഡിഎഫ്) – 20153

അരൂർ
ബൂത്ത് – 25/184
എൽഡിഎഫ് ലീഡ് – 1511

ഷാനിമോൾ ഉസ്മാൻ (യുഡിഎഫ്) – 11124
മനു സി.പുളിക്കൻ (എൽഡിഎഫ്) – 9613

കോന്നി
ബൂത്ത് – 70/213
ലീഡ് – 5003

കെ.യു ജനീഷ് കുമാർ എൽഡിഎഫ് – 23509
പി.മോഹൻ രാജ് (യുഡിഎഫ് ) – 18991

വട്ടിയൂർക്കാവ്
ബൂത്ത് 42/169
എൽഡിഎഫ് ലീഡ് – 2731

വി.കെ പ്രശാന്ത് എൽഡിഎഫ് – 13595
കെ.മോഹൻകുമാർ യുഡിഎഫ് – 10864