video
play-sharp-fill

തുവ്വൂര്‍ സുജിത കൊലക്കേസ്; പ്രതി വിഷ്ണുവിനെ യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി; വിഷ്ണുവിനെ സംരക്ഷിക്കില്ലെന്നും വെളിപ്പെടുത്തൽ

തുവ്വൂര്‍ സുജിത കൊലക്കേസ്; പ്രതി വിഷ്ണുവിനെ യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി; വിഷ്ണുവിനെ സംരക്ഷിക്കില്ലെന്നും വെളിപ്പെടുത്തൽ

Spread the love

സ്വന്തം ലേഖിക

മലപ്പുറം: മലപ്പുറം തുവ്വൂര്‍ സുജിത കൊലപാതകക്കേസിലെ മുഖ്യപ്രതി വിഷ്ണുവിനെ യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി.

വിഷ്ണുവിനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി അറിയിച്ചു. പ്രതി വിഷ്ണുവിനെ സംരക്ഷിക്കില്ലെന്നും യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലപ്പുറം കരുവാരകുണ്ടിലെ കൃഷിഭവനില്‍ താല്‍‌കാലിക ജീവനക്കാരിയായ സുജിതയെ കഴിഞ്ഞ ഓഗസ്റ്റ് 11നാണ് കാണാതായത്. യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഏതാനും ദിവസമായി പൊലീസിൻ്റെ കസ്റ്റഡിയിലുള്ള വിഷ്ണു, അച്ഛന്‍ മുത്തു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാന്‍ എന്നിവരാണ് അറസ്റ്റിലായത്.

പഞ്ചായത്തിലെ താത്കാലിക ജീവനക്കാരനായ വിഷ്ണുവാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സുജിതയെ വീട്ടില്‍ വച്ച്‌ ശ്വാസം മുട്ടിച്ചു കൊന്നതാണെന്ന് വിഷ്ണു പൊലീസിന് മൊഴി നല്‍കി. മരണം ഉറപ്പിച്ച ശേഷം യുവതിയെ കെട്ടിത്തൂക്കി.

സഹോദരങ്ങളുടേയും സുഹൃത്തിന്റേയും സഹായത്തോടെ കുഴിച്ചിടുകയായിരുന്നുവെന്നും വിഷ്ണുവിൻ്റെ മൊഴിയില്‍ പറയുന്നു.