പ്രണയം നടിച്ച് പെണ്‍കുട്ടികളില്‍ നിന്നും പണം തട്ടിയ യുവാവ് പൊലീസ് പിടിയില്‍ ; ഭീഷണിപ്പെടുത്തി പണം തട്ടുന്ന യുവാവിനെ പൊലീസ് കുടുക്കിയത് വനിതാ ഡോക്ടറുടെ പരാതിയില്‍
തിരുവനന്തപുരം : പ്രണയം നടിച്ച് ഭീഷണിപ്പെടുത്തി അമ്പതോളം പെണ്‍കുട്ടികളില്‍ നിന്ന് പണം തട്ടിയ യുവാവ് പൊലീസ് പിടിയില്‍. നാഗര്‍കോവില്‍ ഗണേശപുരം സ്വദേശി സുജിന്‍ എന്ന കാശിയാണ് (26) പിടിയിലായത്.
ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായ യുവതി കന്യാകുമാരി എസ്.പി ശ്രീനാഥിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഏറെ നാളുകളായി ധനികരായ പെണ്‍കുട്ടികളെ പ്രണയം നടിച്ച് വലയില്‍ വീഴ്ത്തിയ ശേഷം ഭീഷണിപ്പെടുത്തി ഇവരില്‍ നിന്നും പണം ആവശ്യപ്പെടുകയായിരുന്നു യുവാവ് ചെയ്ത് വന്നിരുന്നത്. ചെന്നൈയില്‍ താമസിക്കുന്ന ഡോക്ടറായ യുവതിയെയും കാശി ഭീഷണിപ്പെടുത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ വനിതാ ഡോക്ടര്‍ എസ്.പിക്ക് ഇ – മെയില്‍ വഴി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഫോണ്‍ പരിശോധിച്ചപ്പോള്‍ 50ഓളം പെണ്‍കുട്ടികള്‍ കാശിയുടെ വലയില്‍ കുടുങ്ങിയതായി കണ്ടെത്തി.
കാശിയുടെ ഫോണിലുണ്ടായിരുന്ന നമ്പറുകളും മറ്റും പൊലീസ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. കാശിയെക്കുറിച്ച് പരാതിയുള്ളവര്‍ക്ക് കന്യാകുമാരി എസ്.പി ശ്രീനാഥിന്റെ മൊബൈല്‍ നമ്പരായ 9498111103ല്‍ വിവരം നല്‍കാമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
കൂടുതല്‍ പരാതികളെത്തിയാല്‍ ഇയാള്‍ക്കെതിരെ കേസ് കൂടുതല്‍ ബലപ്പെടുമെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.