video
play-sharp-fill
‘നിരുപാധികമായ പിന്തുണക്ക് ഏവര്‍ക്കും നന്ദി…! ഇത് രാജി പ്രഖ്യാപിക്കാനുള്ള സമയം’..; മാധ്യമ പ്രവര്‍ത്തക സുജയ പാര്‍വതി 24 ന്യൂസിൽ നിന്നും പടിയിറങ്ങി;രാജി പ്രഖ്യാപനം സമൂഹ മാധ്യമങ്ങളിലൂടെ

‘നിരുപാധികമായ പിന്തുണക്ക് ഏവര്‍ക്കും നന്ദി…! ഇത് രാജി പ്രഖ്യാപിക്കാനുള്ള സമയം’..; മാധ്യമ പ്രവര്‍ത്തക സുജയ പാര്‍വതി 24 ന്യൂസിൽ നിന്നും പടിയിറങ്ങി;രാജി പ്രഖ്യാപനം സമൂഹ മാധ്യമങ്ങളിലൂടെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തക സുജയ പാര്‍വതി 24 ന്യൂസ് ചാനലില്‍ നിന്നും രാജിവച്ചതായി റിപ്പോര്‍ട്ട്. ഔദ്യോഗിക സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് സുജയ പാര്‍വതി രാജി പ്രഖ്യാപിച്ചത്.

‘നിരുപാധികമായ പിന്തുണക്ക് ഏവര്‍ക്കും നന്ദി. ഏറ്റവും കഠിനമായ പോരാട്ടത്തിനൊടുവിലാണ് ഏറ്റവും മധുരതരമായ വിജയം വരുന്നത്. ഇത് രാജി പ്രഖ്യാപിക്കാനുള്ള സമയം’ എന്ന തലക്കെട്ടിലാണ് സുജയ പാര്‍വതി രാജിവെച്ച വിവരം പങ്കുവെച്ചിരിക്കുന്നത്. എല്ലാ നല്ല ഓര്‍മ്മകള്‍ക്കും സഹപ്രവര്‍ത്തകര്‍ക്ക് നന്ദി പറയുന്നതായും സുജയ ട്വിറ്ററിൽ പങ്കുവെച്ച പോസ്റ്റിലൂടെ അറിയിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജെപിയുടെ ട്രേഡ് യൂണിയന്‍ സംഘടനയായ ബിഎംഎസിന്റെ പരിപാടിയില്‍ പങ്കെടുതത്തിന് പിന്നാലെയാണ് സുജയ പാർവതിയെ 24 സസ്പെൻഡ് ചെയ്യുന്നത്. ബിഎംഎസ് ആദരിക്കപ്പെടേണ്ട സംഘടനയാണെന്നും മോദിയുടെ ഭരണനേട്ടങ്ങള്‍ അവഗണിക്കാനാകില്ലെന്നും പരിപാടിയിൽ സുജയ
തുറന്നു പറഞ്ഞിരുന്നു.

മാനേജ്‌മെന്റിന്റെ കടുത്ത നടപടിക്ക് എതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ ഇക്കഴിഞ്ഞ മാര്‍ച്ച് 29ന് സുജയയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയായിരുന്നു. എന്നാൽ വ്യാജ പീഡന പരാതി ഉന്നയിച്ചതിന്റെ പേരിലാണ് സസ്പെൻഷൻ എന്നായിരുന്നു പുറത്തുവന്നിരുന്ന ചില റിപ്പോർട്ടുകൾ.