
നീളന്‍ മുടിയാണ് സ്ത്രീ സൗന്ദര്യത്തിന്റെ പ്രതീകമെന്ന് കരുതുന്നവർ ഏറെയുണ്ട്.നെന്മാറയില്‍ ഒരു പാവം യുവതിയുടെ ജീവന്‍ നഷ്ടമാകാന്‍ കാരണം നീളന്‍ മുടിയാണ് എന്നതാണ് ഞെട്ടിക്കുന്ന കാര്യം.നെന്മാറയിലെ സജിതയുടെ ജീവന്‍ എടുത്ത ചെന്താമര അതിനു കാരണമായി ചൂണ്ടിക്കാട്ടിയത് നീളന്‍ മുടിയാണ്.
2019 ആഗസ്റ്റിലാണ് സജിതയെ (35) അയൽവാസി ചെന്താമര വെട്ടിക്കൊല്ലുന്നത്. അതിന് മുൻപ് അയാളുടെ ഭാര്യ പിണങ്ങി വീടുവിട്ടിരുന്നു. അയല്‍ക്കാരിയായ നീളന്‍ മുടിക്കാരി കാരണമാണ് ഭാര്യ അകന്നത് എന്ന് ഒരു ജ്യോതിഷി പറഞ്ഞു എന്നാണ് ചെന്താമര പോലീസിനോട് പറഞ്ഞത്.
നീളന്‍മുടി ഒരാളുടെ ജീവിതം നഷ്ടമാക്കിയത് ഒരു പക്ഷെ ഇതാദ്യമായിരിക്കാം. ചെന്താമരയുടെ വിചിത്ര വെളിപ്പെടുത്തലിലാണ് കേരളം ഞെട്ടുന്നത്. സജിതയെ കൊന്ന് ആദ്യം ആ കുടുംബത്തിൽ ദുരന്തം വിതച്ചു. കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ ജാമ്യത്തില്‍ ഇറങ്ങി സജിതയുടെ ഭർത്താവിനെയും അയാളുടെ പ്രായമായ അമ്മയെയും കൊന്നു. അങ്ങനെ സുധാകരൻ്റെ രണ്ട് മക്കൾക്ക് ആരോരുമില്ലാതായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
“പോലീസ് എന്നെ അനാഥയാക്കി… അമ്മയെ കൊന്നതു പോലെ അച്ഛനെയും, ഇനി എന്നെയും കൊല്ലട്ടെ” എന്നാണ് നെഞ്ചുപൊട്ടി അഖില വിലപിച്ചത്. ഇത്ര കടുത്ത അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഒക്കെയാണ് കേരളത്തിന്റെ സാമൂഹിക ജീവിതത്തില്‍ ഇപ്പോഴും നടമാടുന്നത്. ഇലന്തൂര്‍ നരബലിക്കേസിന്റെ ഞെട്ടല്‍ ഇപ്പോഴും മാറിയിട്ടില്ല. 2022 ഒക്ടോബര്‍ 11 നാണ് നരബലിക്കേസ് പുറത്തുവന്നത്.
എറണാകുളത്തെ ലോട്ടറി ടിക്കറ്റ് വിൽപ്പനക്കാരായ റോസ്ലിൻ, പത്മ എന്നിങ്ങനെ പാവം രണ്ട് സ്ത്രീകളാണ് ഇലന്തൂരില്‍ നരബലിക്ക് ഇരയായത്. റോസ്‌ലിനേയും പത്മയേയും മുഹമ്മദ് ഷാഫി തന്ത്രപൂര്‍വം ഇലന്തൂരിലെ ഭഗവല്‍സിങ്ങിന്‍റെ വീട്ടിലെത്തിച്ച് ബലി കൊടുക്കുകയായിരുന്നു. ഒക്ടോബര്‍ പതിനൊന്നിനാണ് പലയിടത്തായി കുഴിച്ചിട്ട മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് കെവിന്‍ ദുരഭിമാനക്കൊലയ്ക്ക് ഇരയായത് 2018 മെയ് 28നാണ്. ദളിത് ക്രിസ്ത്യാനിയായ കെവിന്‍ പി. ജോസഫ് നീനുവിനെ വിവാഹം കഴിച്ചതിനെ തുടർന്ന് നീനുവിന്റെ ബന്ധുക്കളുടെ ദുരഭിമാനമാണ് കൊലയിലേക്ക് നയിച്ചത്. ഇപ്പോള്‍ നീണ്ട മുടിയുള്ളതിന്റെ പേരില്‍ ജീവന്‍ നഷ്ടമായ സജിതയുടെ കഥയും കേരളത്തെ പൊള്ളിക്കുകയാണ്.