
കൊല്ലം: പ്രമുഖ വനിതാ നേതാവ് സുജ ചന്ദ്രബാബു സിപിഎം വിട്ടു. കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബുവാണ് മുപ്പതുവർഷത്തെ പാർട്ടി ബന്ധം അവസാനിപ്പിച്ച് മുസ്ലീംലീഗില്‍ ചേർന്നത്.
പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളില്‍ നിന്നാണ് സുജ ലീഗ് അംഗത്വം സ്വീകരിച്ചത്. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാസെക്രട്ടറിയായിരുന്ന സുജ നിലവില്‍ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗംകൂടിയാണ്. മൂന്നുതവണ അഞ്ചല്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു.
സിപിഎമ്മിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്നാണ് സുജ പ്രതികരിച്ചത്. പുറമേ പറയുന്നതുപോലെ മതനിരപേക്ഷത സിപിഎമ്മിലില്ലെന്നും ഒരു വാഗ്ദ്ധാനവും ഇല്ലാതെയാണ് ലീഗിലേക്ക് വന്നതെന്നും അവർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലീഗ് എല്ലാവരെയും ഒരുപോലെ കൊണ്ടുപോകുന്ന പ്രസ്ഥാനമാണെന്നും ഐഷാപോറ്റി പറഞ്ഞ കാര്യങ്ങളില്‍ അതേ നിലപാടണുള്ളതെന്നും സുജ പറഞ്ഞു.



