video
play-sharp-fill

നഗരമധ്യത്തിൽ ആത്മഹത്യാ ഭീഷണി മുഴക്കി കെട്ടിടത്തിന് മുകളിൽ യുവതി: തടിച്ച് കൂടി നാട്ടുകാരും പൊലീസും: സത്യം അറിഞ്ഞതോടെ മൂക്കത്ത് വിരൽ വച്ച് ജനം …!

നഗരമധ്യത്തിൽ ആത്മഹത്യാ ഭീഷണി മുഴക്കി കെട്ടിടത്തിന് മുകളിൽ യുവതി: തടിച്ച് കൂടി നാട്ടുകാരും പൊലീസും: സത്യം അറിഞ്ഞതോടെ മൂക്കത്ത് വിരൽ വച്ച് ജനം …!

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: നഗരമധ്യത്തിൽ ആത്മഹത്യാ ഭീഷണി മുഴക്കി കെട്ടിടത്തിന് മുകളിൽ നിലയുറപ്പിച്ച് യുവതി. ചെറുവിരലനക്കാതെ ആകാശത്തേക്ക് നോക്കിയും വാഹന ഗതാഗതം നിയന്ത്രിച്ചും പൊലീസ്.

നാട്ടുകാരിൽ ചിലർ പെൺകുട്ടിയെ നോക്കുന്നുണ്ട് , അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ , യുവതി കെട്ടിടത്തിന് മുകളിൽ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം എന്താണ് എന്നറിയാൻ വഴിയാത്രക്കാർ മാധ്യമങ്ങളുടെ ഓഫിസിലേക്ക് ചറപറ വിളിച്ചു. നോക്കി നിന്നവർ തുരുതുരെ വിളിച്ചതോടെ സംഭവം ചർച്ചയായി മാറി. പക്ഷേ , കെട്ടിടത്തിന് മുകളിൽ നിന്ന പെൺകുട്ടിയെ ചിലർ സൂക്ഷിച്ച് നോക്കിയതോടെയാണ് കാര്യം കത്തിയത്. കെട്ടിടത്തിന് മുകളിൽ നിന്ന് ചാടാൻ നിന്നത് മറ്റാരും അല്ല – സാക്ഷാൽ മഞ്ജു വാര്യർ ..! സംഭവം മറ്റൊന്നും ആയിരുന്നില്ല , റോഷൻ ആൻഡ്രൂസ് ചിത്രത്തിന്റെ ഷൂട്ടിംങ്ങായിരുന്നു.

ടി.ബി റോഡിൽ ബിഗ് ബസാറിന് എതിർവശത്ത് നിർമ്മാണത്തിലിരുന്ന കൊശമറ്റത്തിന്റെ കെട്ടിടത്തിനു മുകളിലാണ് യുവതി ആത്മഹത്യ ഭീഷണി മുഴക്കി കയറി നിന്നത്. നഗരമധ്യത്തിൽ ഒരു മാസത്തിലേറെയായി നടക്കുന്ന പ്രതി പൂവൻകോഴിയാണ് എന്ന റോഷൻ ആൻഡ്രൂസ് ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് മഞ്ജുവും സംഘവും കെട്ടിടത്തിന് മുകളിൽ കയറിയത്.

നേരത്തെ മെഡിക്കൽ കോളജ് അശുപത്രിയിലും , വെസ്റ്റ് പൊലീസ് സ്റ്റേഷനിലും , ഈരയിൽക്കടവിലും , കോട്ടയം നഗരമധ്യത്തിലും സിനിമ ഷൂട്ടിംങ്ങ് നടത്തിയിരുന്നു. മെഡിക്കൽ കോളജിലെ റോഡ് ഗതാഗതം തടസപ്പെടുത്തി ഷൂട്ടിംങ്ങ് നടത്തിയതിൽ പ്രതിഷേധിച്ച് നാട്ടുകാരും ആശുപത്രി അധികൃതരും രംഗത്ത് എത്തിയിരുന്നു.