
കോഴിക്കോട്: താമരശ്ശേരി ചുരം ഇറങ്ങി വരുന്നതിനിടെ ആംബുലൻസിന് മുന്നില്‍ ചാടി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. കന്യാകുമാരി ആലത്തുകുളം സ്വദേശിയായ പ്രകാശനാണ് ഇത്തരത്തില്‍ ജീവനൊടുക്കാൻ ശ്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വയനാട് പടിഞ്ഞാറത്തറയില്‍ നിന്നും രോഗിയുമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസിന് മുന്നിലേക്കാണ് പ്രകാശൻ എടുത്തുചാടിയത്. സംഭവത്തിന് തൊട്ടുമുൻപ് ബത്തേരിയിലുള്ള ഭാര്യവീട്ടിലെത്തി പ്രകാശൻ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതുമായി ബന്ധപ്പെട്ട് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പിന്നീട് വിട്ടയച്ചു. പോലീസ് സ്റ്റേഷനില്‍ നിന്നും ഇറങ്ങിയ ശേഷമാണ് ചുരത്തില്‍ വെച്ച് ഇയാള്‍ ആത്മഹത്യാശ്രമം നടത്തിയത്.



