play-sharp-fill
ഭാര്യയെ കാണാതായ വിവരം അറിഞ്ഞത് മുതൽ നാടു മുഴുവൻ ഓടി നടന്ന് അന്വേഷണം; ഇതിനിടെ തന്റെ സഹായിയേയും കാണാനില്ലെന്ന് സുനിൽ അറിഞ്ഞു; അന്വേഷണം മറ്റൊരു രീതിയിലായപ്പോൾ സമീപത്തെ ലോഡ്ജിൽ  ഭാര്യയും തന്റെ സഹായിയും ഉണ്ടെന്നറിയുന്നു; പൊലീസെത്തി ലോഡ്ജ്മുറി തുറന്നപ്പോൾ ഇരുവരും തൂങ്ങിമരിച്ച നിലയിലും; സംഭവത്തിൽ ഞെട്ടി ബന്ധുക്കളും നാട്ടുകാരും

ഭാര്യയെ കാണാതായ വിവരം അറിഞ്ഞത് മുതൽ നാടു മുഴുവൻ ഓടി നടന്ന് അന്വേഷണം; ഇതിനിടെ തന്റെ സഹായിയേയും കാണാനില്ലെന്ന് സുനിൽ അറിഞ്ഞു; അന്വേഷണം മറ്റൊരു രീതിയിലായപ്പോൾ സമീപത്തെ ലോഡ്ജിൽ ഭാര്യയും തന്റെ സഹായിയും ഉണ്ടെന്നറിയുന്നു; പൊലീസെത്തി ലോഡ്ജ്മുറി തുറന്നപ്പോൾ ഇരുവരും തൂങ്ങിമരിച്ച നിലയിലും; സംഭവത്തിൽ ഞെട്ടി ബന്ധുക്കളും നാട്ടുകാരും

സ്വന്തം ലേഖകൻ
തൃശൂര്‍: ഭാര്യയെ കാണാതായ വിവരം അറിഞ്ഞത് മുതൽ നാടു മുഴുവൻ ഓടി നടന്ന് അന്വേഷണം. ഇതിനിടെ തന്റെ സഹായിയേയും കാണാനില്ലെന്ന് സുനിൽ അറിഞ്ഞു. ഇതുകൂടി കണക്കിലെടുത്തായിരുന്നു പിന്നീടുള്ള അന്വേഷണം.

ഒടുവില്‍ കിട്ടിയത് കെ എസ് ആര്‍ ടി സി സ്റ്റാന്റിനടുത്തെ ലോഡ്ജില്‍ ഭാര്യയും തന്റെ സഹായിയും ഉണ്ടെന്ന വിവരം. പിന്നടറിയുന്നത് ഇരുവരും തൂങ്ങി മരിച്ചെന്ന വാര്‍ത്തയും. ഞെട്ടല്‍ വിട്ടുമാറാതെ ഒളരിക്കരയെന്ന ഗ്രാമവും.

വ്യാഴാഴ്ച ഉച്ചയോടടുത്താണ് ഒളരിക്കര പുല്‍പ്പറമ്പില്‍ സുനിലിന്റെ ഭാര്യ സംഗീതയെ(26)വീട്ടില്‍ നിന്നും കാണാതാവുന്നത്. സുനില്‍ പരിചയമുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷണം നടത്തിയിട്ടും ഭാര്യയെ കണ്ടെത്താനായില്ല. ഇതിനിടെയാണ് തന്റെ സഹായിയും നാട്ടുകാരനുമായ മണിപ്പറമ്പില്‍ റിജോ ജിമ്മിയെ(26)യും കാണാനില്ലന്ന് സുനിലിന് വിവരം ളഭിക്കുന്നു. ഇതുകൂടി കണക്കിലെടുത്തായിരുന്നു പിന്നീടുള്ള അന്വേഷണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ കെ എസ് ആര്‍ ടി സി സ്റ്റാന്റിനടുത്ത് ആരാധാനാ ലോഡ്ജിനടുത്ത് റിജോയുടെ ബൈക്ക് കണ്ടതായി വിവരം കിട്ടി. പിന്നെ അടുപ്പക്കാരില്‍ ചിലരെ അവിടേയ്ക്ക് വിട്ടു.

ഫോട്ടോ കാണിച്ചപ്പോള്‍ തന്നെ ഇരുവരും മുറിയെടുത്തിട്ടുണ്ടെന്ന് ലോഡ്ജ് നടത്തിപ്പുകാര്‍ പറഞ്ഞു. തുടര്‍ന്ന് ലോഡ്ജിലെ ജീവനക്കാര്‍ തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തി മുറി തുറന്നപ്പോഴാണ് ഇരുവരെയും തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉച്ചയ്ക്ക് 2.30 നോടടുത്താണ് ഇരുവരും മുറിയെടുത്തത്. രാത്രി തിരുവനന്തപുരത്തേയ്ക്ക് യാത്രയുണ്ടെന്നും അതിന്റെ സൗകര്യത്തിനാണ് ലോഡ്ജില്‍ മുറിയെടുക്കുന്നതെന്നുമാണ് ഇരുവരും ജീവനക്കാരെ അറിയിച്ചത്.

തട്ടുകടയും ഇടയ്ക്ക് കിട്ടുന്ന കാറ്ററിങ് ഓര്‍ഡറുകളും കൊണ്ടാണ് സുനിലും കുടംബവും കഴിഞ്ഞിരുന്നത്. കാറ്ററിങ് ജോലികള്‍ക്ക് സഹായിയായി എത്തിയിരുന്ന റിജോയും സംഗീതയും തമ്മില്‍ അടുപ്പം ഉണ്ടാവുകയും ഇത് തുടര്‍ന്നുകൊണ്ട് പോകാന്‍ കഴിയില്ലെന്ന തിരിച്ചറിവില്‍ ഇരുവരും ആത്മഹത്യചെയ്തതാവാം എന്നാണ് പൊലീസ് നിഗമനം. .