
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാടില്‍ വനിത പഞ്ചായത്ത് സെക്രട്ടറിയെ മുറിയില്‍ പൂട്ടിയിട്ടെന്ന് പരാതി.
സംഭവത്തിന് പിന്നാലെ പഞ്ചായത്ത് സെക്രട്ടറി സിന്ധു ആത്മഹത്യാ ഭീഷണി മുഴക്കി. ഇന്ന് വൈകിട്ടോടെയാണ് വെള്ളനാട് പഞ്ചായത്ത് ഓഫീസില്‍ നാടീകയ സംഭവങ്ങള്‍ അരങ്ങേറിയത്.
പഞ്ചായത്ത് പ്രസിഡൻ്റ് വെള്ളനാട് ശശിയും രണ്ട് വനിത അംഗങ്ങളും ചേർന്ന് പൂട്ടിയെന്നാണ് സിന്ധുവിന്റെ ആരോപണം. സെക്രട്ടറിയുടെ തെറ്റായ നിലപാട് മൂലം പഞ്ചായത്ത് ഭരണ സ്തംഭനത്തിലെന്ന് പഞ്ചായത്ത് അംഗങ്ങള്‍ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സെക്രട്ടറി ബാഗില്‍ ഉണ്ടായിരുന്ന കേക്ക് മുറിക്കാനായി കൊണ്ടുവന്ന കത്തിയെടുത്ത് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് അംഗങ്ങള്‍ ഇടപെട്ട് സെക്രട്ടറിയില്‍ നിന്ന് ഏറെ പണിപ്പെട്ട് കത്തി പിടിച്ചുവാങ്ങുകയായിരുന്നു.



