കാട്ടാന വാഴ കൃഷിനശിപ്പിച്ചു ; വനം വകുപ്പിന്റെ ക്വാട്ടേഴ്സിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി കർഷകൻ

Spread the love

നടവയൽ : വയനാട് കാട്ടാന ആക്രമണത്തില്‍ ആത്മഹത്യ ഭീഷണി മുഴക്കി കർഷകൻ. വയനാട് നടവയലില്‍ വനം വകുപ്പിന്റെ ക്വാട്ടേഴ്സിന് മുകളില്‍ കയറിയാണ് കർഷകന്റെ ആത്മഹത്യ ഭീഷണി.

കാട്ടാന വാഴ നശിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് കർഷകൻ ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. ഇയാളുടെ കയ്യില്‍ വിഷക്കുപ്പിയും ഉണ്ട്. കർഷകനെ പിന്തിരിപ്പിക്കാൻ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ശ്രമിക്കുകയാണ്.

ഗതികേടുകൊണ്ടാണ് ആത്മഹത്യാ ഭീഷണി മുഴക്കുന്നതെന്ന് കർഷകനായ കണ്ണൻ പ്രതികരിച്ചു. ആയിരത്തോളം വരുന്ന വാഴ ആന നശിപ്പിച്ചു. കാട്ടാന ശല്യത്തിന് അറുതി വരുത്തണമെന്നും നഷ്ടപരിഹാരം തരണമെന്നുമാണ് കണ്ണൻ ആവശ്യപ്പെടുന്നത്. നഷ്ടപരിഹാരത്തിന്‍റെ കാര്യത്തില്‍ തീരുമാനം ഉണ്ടായാല്‍ മാത്രമേ താഴെ ഇറങ്ങി വരൂ എന്നാണ് കർഷകന്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group