മദ്യലഹരിയിൽ മർദിച്ചെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത പെൺമക്കൾ പരാതി നൽകി; കേസെടുത്തതിന് പിന്നാലെ പിതാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

Spread the love

ബത്തേരി: പ്രായപൂര്‍ത്തിയാകാത്ത മക്കളെ നിരന്തരം മര്‍ദ്ദിച്ചെന്നും ആയുധം ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചെന്നുമുള്ള കേസില്‍ പ്രതിയായ പിതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വാളാട് കണ്ണിമൂല കുടിയിരിക്കല്‍ ആന്റണി(45)യാണ് ഇന്നലെ 12.30യോടെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്.

പത്തും പതിമൂന്നും വയസായ ഇയാളുടെ കുട്ടികള്‍ നല്‍കിയ പരാതിയില്‍ തലപ്പുഴ പൊലീസ് നേരത്തെ ആന്‍റണിക്കെതിരെ കേസെടുത്തിരുന്നു.

പിതാവ് മദ്യലഹരിയിൽ തങ്ങളെ മർദിച്ചെന്ന് കാണിച്ച് ആന്റണിയുടെ പത്തും പതിമൂന്നും വയസുള്ള മക്കൾ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. ശനിയാഴ്ചയാണ് തലപ്പുഴ പൊലീസ് കേസെടുത്തത്. പ്രതിയോട് തിങ്കളാഴ്ച രാവിലെ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് ഉദ്യോഗസ്ഥർ നിർദേശിച്ചിരുന്നെങ്കിലും ഇയാൾ എത്തിയിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് പൊലീസുകാർ നടത്തിയ പരിശോധനയിലാണ് വീട്ടിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജോലിക്കായി ആന്റണിയുടെ ഭാര്യ മൂന്ന് മാസം മുമ്പ് വിദേശത്തേക്ക് പോയിരുന്നു.