play-sharp-fill
പതിനാറുകാരിയുടെ ആത്മഹത്യ; പെൺകുട്ടി പല തവണ ലൈം​ഗിക ചൂഷണത്തിന് വിധേയയായിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം; സുഹൃത്തായ പത്തൊൻപതുകാരൻ അറസ്റ്റിൽ

പതിനാറുകാരിയുടെ ആത്മഹത്യ; പെൺകുട്ടി പല തവണ ലൈം​ഗിക ചൂഷണത്തിന് വിധേയയായിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം; സുഹൃത്തായ പത്തൊൻപതുകാരൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ
പാലോട്: പെരിങ്ങമ്മലയിൽ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്തായിരുന്ന പത്തൊൻപതുകാരൻ അറസ്റ്റിൽ.

പെരിങ്ങമ്മല ഒരുപറക്കരിക്കകം ആദിവാസി സെറ്റിൽമെന്റിലെ വിദ്യാർത്ഥിനിയുടെ മരണത്തിലാണ് ആദിവാസി കോളനി കിഴക്കുംകര കുന്നുംപുറത്ത് വീട്ടിൽ ശ്യാം എന്നു വിളിക്കുന്ന വിപിൻ കുമാർ (19) അറസ്റ്റിലായത്.

കഴിഞ്ഞ നവംബർ 21-ന് രാവിലെ പെൺകുട്ടിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ പെൺകുട്ടി പലവട്ടം ശാരീരികമായി ചൂഷണത്തിനു വിധേയയായിട്ടുള്ളതായി കണ്ടെത്തി. തുടർന്ന് പെൺകുട്ടിയുടെ സുഹൃത്തുക്കളെ കേന്ദ്രികരിച്ച്‌ അന്വേഷണം ഊർജിതമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെയാണ് പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്ന വിപിൻകുമാറിലേക്ക് അന്വേഷണം എത്തിയത്. തുടർന്നായിരുന്നു അറസ്റ്റ്.
പോക്സോ, ആത്മഹത്യാ പ്രേരണാക്കുറ്റം എന്നിവ ചുമത്തിയാണ് അറസ്റ്റ്. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

നെടുമങ്ങാട് എ.എസ്‌പി. രാജ് പ്രസാദ്, പാലോട് സിഐ. സി.കെ.മനോജ്, എസ്‌ഐ. നിസാറുദ്ദിൻ, ബാബു, സാംരാജ്, റഹിം, സുരേഷ് ബാബു, സുനിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

ഇടിഞ്ഞാർ വിട്ടിക്കാവിലെ 17 വയസ്സുകാരിയായ ആദിവാസി പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഇടിഞ്ഞാർ സ്വദേശിയായ അലൻ പീറ്റർ എന്നയാളിനെ വ്യാഴാഴ്ച പാലോട് പൊലീസ് അറസ്റ്റു ചെയ്ത് റിമാൻഡ് ചെയ്തിരുന്നു