പേരാമ്പ്രയില്‍ പിതാവിനെ കുത്തിപ്പരിക്കേൽപ്പിച്ച് കടന്നു കളഞ്ഞ മകനെ മരിച്ച നിലയില്‍ കണ്ടെത്തി

Spread the love

കോഴിക്കോട്: പേരാമ്പ്രയിൽ പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ പോയ മകനെ മരിച്ച നിലയില്‍ കണ്ടെത്തി.  കടിയങ്ങാട് സ്വദേശി ഇല്ലത്ത് മീത്തല്‍ ജംസാലി( 26)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

video
play-sharp-fill

വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നോടെ വീട്ടില്‍വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം.

കടിയങ്ങാടില്‍ ഇല്ലത്ത് മീത്തല്‍ പോക്കറിനെയാണ് (60) മകൻ ജംസാല്‍ കത്തികൊണ്ട് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ പോക്കറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തില്‍ പോക്കറിന്റെ ഭാര്യ ജമീല നല്‍കിയ പരാതിയില്‍ മകന്‍ ജംസാലിന്റെ  പേരില്‍ പേരാമ്പ്ര പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജംസാൽ പണം ചോദിക്കുമ്പോള്‍ നല്‍കാത്തതിലുള്ള വിരോധത്താലാണ് പിതാവിനെ കുത്തി പരിക്കേൽപ്പിച്ചതെന്ന് പോക്കറിന്റെ ഭാര്യ നല്‍കിയ പരാതിയിൽ പറയുന്നു. ആക്രമണത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയെ അന്വേഷണത്തിനിടയിലാണ് ആളൊഴിഞ്ഞ പറമ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം.