പോളിടെക്‌നിക് വിദ്യാർഥിയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ: കണ്ണൂരിലെ പോളിടെക്‌നിക് വിദ്യാർഥി അശ്വന്തിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. പിതാവ് ടി ശശി പൊലീസിൽ പരാതി നൽകി. ബന്ധുക്കൾ എത്തും മുമ്പ് മൃതദേഹം മാറ്റിയെന്ന് പിതാവ് ആരോപിച്ചു.

അശ്വന്ത് സാധാരണ താമസിക്കുന്ന മുറിയിൽ അല്ല മൃതദേഹം കണ്ടെത്തിയതെന്നും ശശി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരിക്കുന്നതിന് തലേദിവസം അർധരാത്രി വരെ പോളിടെക്‌നിക്കിൽ പരിപാടി ഉണ്ടായിരുന്നു. പരിപാടിക്കിടെ ഒരു കുട്ടിയ്ക്ക് തലയ്ക്ക് മുറിവേറ്റിരുന്നു.

അശ്വന്ത് ആത്മഹത്യ ചെയ്യാൻ കാരണങ്ങളില്ലെന്നും പരാതിയിൽ കുടുംബം പരാതിയിൽ പറയുന്നു.

ഇന്നലെയാണ് കണ്ണൂർ പോളിടെക്‌നിക് കോളേജ് ക്യാമ്പസിൽ ഇലക്ട്രോണിക്സ് വിദ്യാർത്ഥിയായ അശ്വന്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റൽ കെട്ടിടത്തിലെ ഒഴിഞ്ഞ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.