കൊല്ലത്ത് 15 കാരന്റെ ആത്മഹത്യ;അയൽവാസികളായ ദമ്പതികള്‍ അറസ്റ്റില്‍

Spread the love

കൊല്ലം: 15 കാരന്റെ ആത്മഹത്യയില്‍ രണ്ടുപേർ അറസ്റ്റില്‍.അയൽവാസികളായ ദമ്പതികളെയാണ് അറസ്റ്റ് ചെയ്തത്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

 

കുന്നത്തൂരില്‍ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ ദമ്പതികളാണ് അറസ്റ്റിലായത്.അയല്‍വാസികളായ ഗീതു, ഭർത്താവ് സുരേഷ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

 

 കഴിഞ്ഞ ഡിസംബർ ഒന്നിനാണ് ആദി കൃഷ്ണ ആത്മഹത്യ ചെയ്തത്.പ്രതികളുടെ മാനസിക ശാരീരിക പീഡനം കാരണമാണ് ആദി കൃഷ്ണ ആത്മഹത്യ ചെയ്‌തതെന്ന് എഫ്ഐആർ റിപ്പോർട്ടിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 ആ കാരണത്താൽ ആത്മഹത്യ പ്രേരണ കുറ്റമാണ് പ്രതികൾക്കെതിരെ ശാസ്‌താംകോട്ട പോലീസ് ചുമത്തിയത്. ഡിസംബർ ഒന്നിനാണ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.