ബലം പ്രയോഗിച്ച് നഗ്നനാക്കി, യുവതിക്കൊപ്പമുള്ള ഫോട്ടോ എടുത്തു, ചിത്രം ഭാര്യയ്ക്കും ​ഗ്രൂപ്പുകളിലേക്കും അയച്ചു; നിലമ്പൂർ യുവാവിൻ്റെ മരണത്തിൽ ഗുരുതര ആരോപണവുമായി കുടുംബം

Spread the love

നിലമ്പൂർ: നിലമ്പൂർ പള്ളിക്കുത്തില്‍ യുവാവ് ആത്മഹത്യ സംഭവത്തിൽ, നാലംഗ സംഘത്തിനെതിരെ ഗുരുതര ആരോപണവുമായി യുവാവിൻ്റെ കുടുംബം രംഗത്ത്.

ഹണി ട്രാപ്പാണ് മരണത്തിന് പിന്നിലെന്നാണ് കുടുംബം പറയുന്നത്. അയല്‍വാസിയായ ഒരു സ്ത്രീ ഉൾപ്പെടെ നാലംഗ സംഘത്തിനെതിരെയാണ് കുടുംബം ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ജൂണ്‍ 11 നാണ് രതീഷിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാനെന്ന പേരില്‍ സ്ത്രീ രതീഷിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയെന്ന് സഹോദരൻ രാജേഷ് പറഞ്ഞു. തുടർന്ന് ബലം പ്രയോഗിച്ച്‌ നഗ്നനാക്കി, യുവതിക്കൊപ്പമുള്ള ഫോട്ടോ എടുത്തു. രണ്ടു ലക്ഷം രൂപ നൽകാത്ത പക്ഷം ചിത്രം പുറത്തുവിട്ട് അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. രതീഷ് പണം നൽകാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് ചിത്രം ഭാര്യയ്ക്കും സുഹൃത്തുക്കൾക്കും സ്കൂൾ ഗ്രൂപ്പിലേക്കും അയച്ച് നാണംകെടുത്തി. ഇതാണ് സഹോദരൻ്റെ ആത്മഹത്യക്ക് കാരണമെന്ന് രാജേഷ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രതീഷിന്റെ മരണക്കാര്യത്തിൽ ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് അമ്മ തങ്കമണി പ്രതികരിച്ചു. ഇനി ഒന്നും മറച്ചുവെക്കാതെ സംഭവവിവരങ്ങൾ എല്ലാവർക്കും അറിയട്ടെയെന്നും അമ്മ പറഞ്ഞു. അതോടൊപ്പം, പൊലീസിന്റെ അന്വേഷണത്തിനെതിരെയും കുടുംബം വിമർശനം ഉന്നയിച്ചു. അന്വേഷണം കാര്യക്ഷമമല്ലെന്നുമാണ് കുടുംബത്തിന്റെ ആരോപണം. എന്നാൽ, രതീഷിന്റെ ഭാര്യയും അമ്മയും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് എടക്കര പൊലീസ് അറിയിച്ചു.