
താനൂർ: മലപ്പുറത്ത് ഒറ്റക്ക് താമസിക്കുന്ന വായോധികൻ ജീവനൊടുക്കാനൊരുങ്ങിയപ്പോൾ രക്ഷകരായി എത്തിയത് ഫെല്‍ സന്ദർശനത്തിനെത്തിയ ആരോഗ്യപ്രവർത്തകർ.
ഇവർ നൂറു ദിന ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന ക്യാമ്പയിനിൻ്റെ ഭാഗമായാണ് ഇവിടെയെത്തിയത്. രക്ഷാപ്രവർത്തനം നടത്തിയത് താനൂർ സമൂഹികാരോരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള ജീവനക്കാരാണ്.
ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് രമ്യ, സനൽ എസ്, എം എൽ എസ് പി ഹാജറ പി.കെ, ആശാവർക്കർ തെസ്ലിന എന്നിവരാണ് ഫെൽ സന്ദർശനത്തിനായി എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവർ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികന്റെ പ്രശ്നങ്ങൾ മനസിലാക്കി അദ്ദേഹത്തിന്റെ വീട് വൃത്തിയാക്കുകയും, വൈദ്യുതി സംവിധാനം ശരിയാക്കി നൽകുകയും ചെയ്‌തത്.
മാതൃകാപരമായ പ്രവർത്തനം നടത്തിയ ഇവർക്ക് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അഭിനന്ദനം അറിയിച്ചു.