
സ്വന്തം ലേഖകൻ
കൊച്ചി: കുടുംബ വഴക്കിനെ തുടര്‍ന്ന് പിതാവും മകനും ആത്മഹത്യ ചെയ്തു.
ഭാര്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ ആത്മഹത്യ ചെയ്തതോടെ മകന്റെ വേര്‍പാടില്‍ മനംനൊന്ത് പിതാവ് മകന്റെ ഭാര്യയുടെ വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.
മരോട്ടിച്ചോട് തെക്കിനേടത്ത് വീട്ടില്‍ അന്തോണി (70) മകന്‍ ആന്റോ (32) എന്നിവരാണ് മരിച്ചത്. മരോട്ടിച്ചോട് തേന്‍മാലി ഭാഗത്തെ പാടത്ത് ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ ആന്റോ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സാരമായി പൊള്ളലേറ്റ യുവാവിനെ കളമശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തുടര്‍ന്ന് വൈകീട്ട് 5.30 ഓടെ അന്തോണി ആന്റോയുടെ ഭാര്യവീടായ കുന്നുകരയിലെത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി.
ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞു. കുടുംബ പ്രശ്നങ്ങളാണ് അത്മഹത്യകള്‍ക്ക് കാരണമെന്ന് കരുതുന്നു. കഴിഞ്ഞ മാസമാണ് വിദേശത്തായിരുന്ന ആന്റോ നാട്ടിലെത്തിയത്. ഭാര്യ :നിയ. രണ്ട് മക്കളുണ്ട്.



