തങ്ങളുടെ മരണത്തിന് കാരണക്കാരില്ല, ആരെയും പീഡിപ്പിക്കല്ല്, കടം വാങ്ങിയിട്ടില്ല, ആരെങ്കിൽ പണം ആവശ്യപ്പെട്ടാൽ നൽകരുത്; ഉത്തർപ്രദേശിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു

Spread the love

ലക്നൗ: ഉത്തർപ്രദേശിലെ മഥുര ജില്ലയിലെ ഖപ്പാർപൂർ ഗ്രാമത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

video
play-sharp-fill

കർഷകനായ മനീഷ് കുമാർ (35), ഭാര്യ, മൂന്ന് മക്കള്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മനീഷ് വൈദ്യുതാഘാതം കാരണമാണെന്ന് മരിച്ചതെന്ന് പോലീസ്. ഭാര്യയെ തൂങ്ങി മരിച്ച നിലയിലും കുട്ടികളെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ നിലയിലുമായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഒരു ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തി. താനും ഭാര്യയും സ്വമേധയാ ജീവിതം അവസാനിപ്പിക്കുകയാണെന്നും, തങ്ങളുടെ മരണത്തിന് ആരെയും ഉത്തരവാദിയാക്കരുത്, സംഭവവുമായി ബന്ധപ്പെട്ട് ആരെയും പീഡിപ്പിക്കരുത്, തനിക്ക് യാതൊരു കട ബാധ്യതകളുമില്ല, ആരെങ്കിലും കടം വാങ്ങിയെന്ന് അവകാശപ്പെട്ട് പണം ആവശ്യപ്പെട്ടാല്‍ നല്‍കരുതെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതൊരു കൂട്ട ആത്മഹത്യയാകാനാണ് സാധ്യത കൂടുതലെന്ന് സീനിയർ സൂപ്രണ്ടന്റ് ഓഫ് പൊലീസ് ശ്ലോക് കുമാർ പ്രതികരിച്ചു.