വിവാഹ വാർഷിക പിറ്റേന്ന് യുവതിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ; മരണത്തിൽ ദുരൂഹത, പൊലീസ് അന്വേഷണം ആരംഭിച്ചു

A fabric low poly suicide rope with slipknot placed on the white concrete wall with white space on left. 3D illustration and rendered by program Blender.
Spread the love

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിവാഹ വാർഷിക പിറ്റേന്ന് യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭർതൃവീട്ടിലെ കിടപ്പുമുറിയിലാണ് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ശ്രീകാര്യം കരിയം കുന്നിൽവീട്ടിൽ സജുമോന്റെ ഭാര്യ റീജയെ( 28) യാണ് ചെവ്വാഴ്ച്ച പുലർച്ചെ രണ്ടു മണിയോടെ തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടത്. തിങ്കളാഴ്ച്ച സജുമോന്റെയും റീജയുടെയും വിവാഹ വാർഷികമായിരുന്നു. സംഭവം നടക്കുമ്പോൾ സജുമോൻ അമ്മയോടൊപ്പം ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം.

ആ സമയത്ത് റീജയും ആറ് വയസുള്ള കുട്ടിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. തിരിച്ച് വീട്ടിലെത്തിയപ്പോൾ തൂങ്ങിയ നിലയിൽ റീജയെ കണ്ടെത്തുകയായിരുന്നുവെന്നാണ് സജുമോൻ പറയുന്നത്. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ശ്രീകാര്യം പൊലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group