video
play-sharp-fill

മകൾ തൂങ്ങിമരിച്ചതിന് പിന്നാലെ കൈ ഞരമ്പ് മുറിച്ച് അമ്മയുടെ ആത്മഹത്യാ ശ്രമം ; ജീവനൊടുക്കിയത് വിവാഹ നിശ്ചയം കഴിഞ്ഞ യുവതി 

മകൾ തൂങ്ങിമരിച്ചതിന് പിന്നാലെ കൈ ഞരമ്പ് മുറിച്ച് അമ്മയുടെ ആത്മഹത്യാ ശ്രമം ; ജീവനൊടുക്കിയത് വിവാഹ നിശ്ചയം കഴിഞ്ഞ യുവതി 

Spread the love
സ്വന്തം ലേഖകൻ

അമ്പലപ്പുഴ: വിവാഹ നിശ്ചയം കഴിഞ്ഞ പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. പുറക്കാട് പതിനഞ്ചാം വാർഡ് പുത്തൻനട കണിയാ പറമ്പിൽ സതപാലന്റെ മകൾ സാന്ദ്ര(21)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മകൾ  മരിച്ച വിവരമറിഞ്ഞ് മാതാവ്  ആത്മഹത്യക്ക് ശ്രമിച്ചു.

ജൂണിൽ പെൺകുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നതാണ്. തിങ്കളാഴ്ച രാത്രിയിലാണ് വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൺകുട്ടിയെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മകളുടെ മരണ വിവരമറിഞ്ഞു മാതാവ് സിബി കൈ ഞരമ്പ്് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

ഇതേ തുടർന്ന് ഇവരെ പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക്  മാറ്റി. സാന്ദ്രയുടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.