play-sharp-fill
സാമ്പത്തിക ബാധ്യതയെ തുടർന്ന്  ഭർത്താവ് ഭാര്യയുടെ ഞരമ്പ് മുറിച്ച ശേഷം തൂങ്ങിമരിച്ചു ; സംഭവം പുറലോകമറിഞ്ഞത് ബോധരഹിതയായ ഭാര്യ ഉണർന്ന് ബഹളം വച്ചതോടെ; ഭാര്യ അത്യാസന്ന നിലയിൽ ആശുപത്രിയിൽ 

സാമ്പത്തിക ബാധ്യതയെ തുടർന്ന് ഭർത്താവ് ഭാര്യയുടെ ഞരമ്പ് മുറിച്ച ശേഷം തൂങ്ങിമരിച്ചു ; സംഭവം പുറലോകമറിഞ്ഞത് ബോധരഹിതയായ ഭാര്യ ഉണർന്ന് ബഹളം വച്ചതോടെ; ഭാര്യ അത്യാസന്ന നിലയിൽ ആശുപത്രിയിൽ 

സ്വന്തം ലേഖകൻ

അരൂർ : സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് ഭർത്താവ് ഭാര്യയുടെ ഞരമ്പ് മുറിച്ച ശേഷം തൂങ്ങി മരിച്ചു. ഞരമ്പ് മുറിച്ചതിനെ തുടർന്ന് അത്യാസന്ന നിലയിലായ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എഴുപുന്ന പഞ്ചായത്ത് രണ്ടാം വാർഡിൽ ചാത്തനാട്ട് ശരവണൻ (63) ആണ് മരിച്ചത്. അവശയായ ഭാര്യ വള്ളിയെ (57) തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഭാര്യ അപകടനില തരണം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ഓട്ടോ ഡ്രൈവറായിരുന്ന ശരവണന് പലയിടത്തായി സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. ഇതോടെയാണ് ഇരുവരും ആത്മഹത്യയ്ക്കായി മുതിർന്നത്.

തിങ്കളാഴ്ച്ച രാത്രിയോടെ ഇരുവരും ഒന്നിച്ച് വീടിനോട് ചേർന്ന ചാർത്തിൽ ഉറങ്ങാൻ കിടന്നു. ഈ സമയം ഭർത്താവ് ഒരുമിച്ച് മരിക്കാം എന്ന് പറഞ്ഞെങ്കിലും ഭാര്യ എതിർക്കുകയായിരുന്നു.

എന്നാൽ താൻ മരിച്ചാൽ സാമ്പത്തിക ബാധ്യത ചുമലിലാകുമെന്ന് ഭർത്താവ് ഭാര്യയോട് പറഞ്ഞതോടെ ഇരുവരും ഒന്നിച്ചു മരിക്കാൻ തയ്യാറെടുക്കുകയായിരുന്നു. ബ്ലേഡ് ഉപയോഗിച്ച് ഭാര്യയുടെ കൈഞരമ്പ് മുറിച്ചശേഷം ഇവരുടെ കഴുത്തിൽ ശരവണൻ ഞെക്കിപ്പിടിച്ചു.

ഇതേ തുടർന്ന് ശ്വാസം കിട്ടാതെ ഭാര്യ അബോധാവസ്ഥയിലായതോടെ മരിച്ചെന്ന് തെറ്റിദ്ധരിച്ച് ഭർത്താവ് കൈഞരമ്പ് മുറിച്ച ശേഷം തൂങ്ങി മരിക്കുകയായിരുന്നു.

എന്നാൽ ബോധം തിരിച്ചു കിട്ടിയ ഭാര്യ ഒച്ചവച്ച് പരിസരവാസികളെ വിളിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.ഇവർക്ക് രണ്ടു പെൺമക്കളുണ്ട്.

 

Tags :