
ആലപ്പുഴ: ആലപ്പുഴ കൊമ്മാടിയില്‍ മദ്യപിക്കാൻ ഭാര്യ പണം നല്‍കാത്തതിന് യുവാവ് തീ കൊളുത്തി മരിച്ചു. ആലപ്പുഴ കളപ്പുര ചക്കാലയ്ക്കല്‍ സന്തോഷ് (45) ആണ് മരിച്ചത്.
കയർ ഫാക്ടറി ജീവനക്കാരനാണ് സന്തോഷ്. രാവിലെ മദ്യപിച്ച ശേഷം വീട്ടിലെത്തിയ സന്തോഷ് വീണ്ടും മദ്യപിക്കാൻ പണം ആവശ്യപ്പെട്ടിട്ടും ഭാര്യ നല്‍കിയില്ല.
തുടർന്ന് വീടിനകത്ത് നിന്ന് മണ്ണെണ്ണ എടുത്ത് ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.



