
പരപ്പനങ്ങാടി: തറവാട്ട് ക്ഷേത്രനടയിലെത്തി റിട്ട. കോടതി ജീവനക്കാരന്‍ തീക്കൊളുത്തി മരിച്ചു.
ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ചിറമംഗലം അയോധ്യ നഗര്‍ സ്വദേശി വള്ളയില്‍ ഗംഗാധരനാണ് മരിച്ചത്.
ശനിയാഴ്ച പുലര്‍ച്ചെ മൂന്നിനും നാലിനുമിടയിലുള്ള സമയത്ത് തറവാട്ട് വക വള്ളയില്‍ മാരിയമ്മന്‍ ക്ഷേത്രത്തിന് മുന്നില്‍ വെച്ച് സ്വയം തീക്കൊളുത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
ജ്യേഷ്ഠന്റെ വീടിനോട് ചേര്‍ന്നുള്ള തറവാട്ട് ക്ഷേത്രത്തിന് ബദലായി ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗംഗാധരന്‍ സ്വന്തം വീട്ടില്‍ ഒരു ക്ഷേത്രം നിര്‍മിച്ച് ആരാധന നടത്തി വരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍, ഇപ്പോള്‍ ഉത്സവം നടന്നുകൊണ്ടിരിക്കുന്ന തറവാട്ട് ക്ഷേത്രത്തിന് മുന്നിലെത്തിയാണ് ജീവനൊടുക്കിയത്.



