പ്രാക്ടീസിന് പോകാന്‍ കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് പരിശോധന; കൊല്ലം സായി ഹോസ്റ്റലില്‍ രണ്ട് കായിക വിദ്യാർത്ഥിനികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Spread the love

കൊല്ലം: കൊല്ലത്ത് രണ്ട് കായിക വിദ്യാർത്ഥിനികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

video
play-sharp-fill

ലാല്‍ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തോട് ചേർന്ന സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ( സായി) ഹോസ്റ്റലിലാണ് സംഭവം.

പ്ലസ് ടു, എസ്‌എസ്‌എല്‍സി വിദ്യാർത്ഥിനികളാണ് ഇരുവരും. ഒരാള്‍ തിരുവനന്തപുരം സ്വദേശിനിയും മറ്റൊരാള്‍ കോഴിക്കോട് സ്വദേശിനിയുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രാക്ടീസിന് പോകാന്‍ കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിദ്യാർത്ഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിറ്റി പൊലീസ് കമ്മീഷണര്‍ ഉള്‍പ്പടെ ഉള്ളവര്‍ ഹോസ്റ്റലിലെത്തി പരിശോധനകള്‍ നടത്തി.