ഒരു കോടിയിലധികം രൂപയുടെ വായ്പാ കുടിശ്ശിക; ജപ്തി നടപടിയെതുടര്‍ന്ന് ഗൃഹനാഥന്‍ തൂങ്ങി മരിച്ചു

Spread the love

പാലക്കുടി: കുടുംബനാഥനെ ജപ്തിനടപടിയെത്തുടര്‍ന്ന് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.

video
play-sharp-fill

വെട്ടുകടവ് ചിറയ്ക്കല്‍ വീട്ടില്‍ സോമസുന്ദരപ്പണിക്കര്‍ (64) ആണ് മരിച്ചത്.
വീടിനകത്ത് ഫാനില്‍ തൂങ്ങിയനിലയിലായിരുന്നു. വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് കെട്ടഴിച്ചുമാറ്റി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.

സ്വകാര്യസ്ഥാപനത്തില്‍ നിന്നെടുത്ത വായ്പയില്‍ ഒരുകോടിയിലധികം രൂപ കുടിശ്ശികയായതിനെ തുടര്‍ന്ന് ബാങ്ക് വീട് ജപ്തി ചെയ്യാന്‍ തീരുമാനിച്ചു. ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് മുരിങ്ങൂരിലെ സ്വകാര്യസ്ഥാപനത്തില്‍ നിന്ന് 2016-ല്‍ ആണ് വീട് പണയപ്പെടുത്തി 80 ലക്ഷം രൂപ വായ്പയെടുത്തത്. ആദ്യം സൗത്ത് ജങ്ഷനില്‍ ഗ്യാസ് ഏജന്‍സി നടത്തിയിരുന്നു. പിന്നീട് അത് നിര്‍ത്തി. കുറച്ചുകാലം കൃഷിയിലും ഏര്‍പ്പെട്ടു.

തിരിച്ചടവ് മുടങ്ങി കുടിശ്ശിക ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇരിങ്ങാലക്കുട സബ് കോടതിയില്‍ കേസ് നടക്കുകയായിരുന്നു. പണയപ്പെടുത്തിയ വീട് ജപ്തിചെയ്യാന്‍ കോടതി ഉത്തരവിട്ടു. ഒരാഴ്ചമുന്‍പ് ആമീനെത്തി ആദ്യ അറിയിപ്പ് നല്‍കി.