
തിരുവനന്തപുരം: വെള്ളനാട് സർവ്വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി ഇൻ ചാർജിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.
വെള്ളൂർപ്പാറ സ്വദേശി അനില്‍ കുമാറാണ് മരിച്ചത്. വീട്ടുമുറ്റത്തെ പ്ലാവിലാണ് അനില്‍ കുമാറിനെ തൂങ്ങി മരിച്ച നിലയില്‍ ഇന്ന് രാവിലെ കണ്ടെത്തിയത്.
സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഒന്നരവർഷത്തിലേറെയായി അനില്‍ കുമാർ സസ്‌പെൻഷനിലായിരുന്നു. മുൻപ് കോണ്‍ഗ്രസ് ഭരണത്തില്‍ ആയിരുന്നു ബാങ്ക് പ്രവര്‍ത്തിച്ചിരുന്നത്.
ഇപ്പോള്‍ അഡ്മിനിസ്ട്രേറ്റിവ് ഭരണമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അനില്‍ കുമാറിന് സാമ്പത്തിക ബാദ്ധ്യതയുണ്ടായിരുന്നതായി പൊലീസ് പറയുന്നു.



