
വിജിലൻസ് ഓഫീസിലെ ഉദ്യോഗസ്ഥനും ഭാര്യയും വീട്ടുമുറ്റത്തെ പ്ലാവിൽ തൂങ്ങിമരിച്ച നിലയിൽ..! മരണകാരണം വ്യക്തമല്ല; പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു
സ്വന്തം ലേഖകൻ
കൊയിലാണ്ടി: ഉദ്യോഗസ്ഥ ദമ്പതികളെ വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി ചേമഞ്ചേരി ചൊയ്യക്കാട് അമ്പലത്തിന് സമീപം വെണ്ണിപുറത്ത് അശോക് കുമാർ എന്ന ഉണ്ണി (43), ഭാര്യ അനു രാജ് (33) എന്നിവരാണ് മരിച്ചത്.
തിരുവനന്തപുരം വിജിലൻസ് ഓഫിസിലെ ടൈപ്പിസ്റ്റാണ് അശോക് കുമാർ. അനു രാജ് പൊലീസ് ഇന്റലിജൻസ് വിങ്ങിൽ ട്രെയിനിയാണ്. അനു രാജിന്റെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഇരുവരും 4 മാസമായി ചേമഞ്ചേരിയിലെ വീട്ടിലായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച രാവിലെ ബന്ധുക്കളാണ് ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം പൂക്കാട് വീട്ടുവളപ്പിൽ സംസ്കരിച്ചു.
പരേതനായ വെണ്ണിപുറത്ത് മാധവൻ നായരുടെയും ദേവിഅമ്മയുടെയും മകനാണ് അശോക് കുമാർ. സഹോദരങ്ങൾ: രാധാകൃഷ്ണൻ ശാന്തകുമാരി, രാജു (ഡപ്യൂട്ടി സെക്രട്ടറി, സെക്രട്ടേറിയറ്റ്), രാജേശ്വരി. ഇടുക്കി ചെറുതോണി സ്വദേശിനി സൂസിയുടെ മകളാണ് അനു രാജ്.